തിരഞ്ഞെടുപ്പ് പടിവാതില്‍; തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ഡിസിസി ജനറല്‍ സെക്രട്ടറി രാജി വെച്ചു
തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ എത്തി നില്‍ക്കെ കോണ്‍ഗ്രസിന് തൃശൂരില്‍ നിന്ന് വമ്പന്‍ തിരിച്ചടി. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി തൃശൂര്‍ ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പികെ ജോണ്‍ പാര്‍ട്ടി വിട്ടു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. പാര്‍ട്ടി വിട്ടതിന് പിന്നാലെ അദ്ദേഹം സിപിഐയില്‍ ചേര്‍ന്നു.

സംഘടന പദവികള്‍ക്കോ, തിരഞ്ഞെടുപ്പില്‍ സീറ്റിനോ ഇതുവരെ നേതാക്കളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ അര്‍ഹതയുള്ളവരെ അംഗീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വമോ ജില്ലാ നേതൃത്വമോ തൃശൂര്‍ എംപിയോ തയ്യാറായില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
ജില്ലയിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അനുഭവമാണിത്. തന്റേത് മാത്രമല്ല- പികെ ജോണ്‍ പറഞ്ഞു. . 1986-ല്‍ തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ കെഎസ്യു-എസ് പ്രവര്‍ത്തകനായി തുടങ്ങിയ ജോണ്‍ പിന്നീട് കെഎസ്യു-എസ് സംസ്ഥാന പ്രസിഡന്റായിരുന്നു.
സാരിയിൽ ലുക്കായി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications