Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിൽ കാണാതായ 2 കുട്ടികളുടേയും മൃതദേഹങ്ങൾ കണ്ടെത്തി; കാണാതായത് മാർച്ച് 2 ന്

തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. സജിക്കുട്ടൻ ( 15) അരുൺ കുമാർ ( 8) എന്നിവരുടെ മൃതദേഹങ്ങൾ കോളനിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പോലീസ് അന്വേഷിക്കുകയാണ്. പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോളനിക്കടുത്തുള്ള പാറയുടെ സമീപത്ത് നിന്ന് മൃതദേഹങ്ങൾ കണട്ടെ കണ്ടെത്തിയത്.

വെള്ളിയാഴ്ച നടത്തിയ തിരച്ചലിൽ കുട്ടികളെ കണ്ടെത്തൻ ആയിരുന്നില്ല. ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ശാസ്താംപൂവം കോളനിക്ക് സമീപം ഉൾവനത്തിലാണ് തിരച്ചിൽ നടത്തിയത്. മാർച്ച് രണ്ടാം തീയതി മുതൽ ആണ് കുട്ടികളെ കാണാതായത്. എന്നാൽ വീട്ടുകാരോ ബന്ധുക്കളോ പരാതി നൽകിയിരുന്നില്ല. ബന്ധുവീടുകളിലും സമീപത്ത് ഉള്ള സ്ഥലങ്ങളിലുമൊക്കെ ഇവർ പോകാറുണ്ടായിരുന്നു. അത് കൊണ്ട് കുട്ടികൾ തിരിച്ച് വരും എന്നാണ് ഇവർ കരുതിയത്.

death

എന്നാൽ ഇവർ തിരിച്ച് വരാതായതോടെ വീട്ടുകാർ തന്നെ കുട്ടികൾക്കായി തിരച്ചിൽ നടത്തി. ഈ തിരച്ചിലിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞ. ഇതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. ആനയും കാട്ടുപോത്തും നിറഞ്ഞ ഉൾ വനത്തിൽ 15 പേർ അടങ്ങുന്ന ഏഴ് അ സംഘങ്ങൾ ആയാണ് തിരച്ചിൽ നടത്തിയത്. അഞ്ച് വനം വകുപ്പ് ഉദ്യോ​ഗസ്ഥരും അഞ്ച് പോലീസ് ഉദ്യോ​ഗസ്ഥരും ആദിവാസി ഊരുകളിലെ മറ്റ് അഞ്ച് പേർ എന്നിവരാണ് സംഘത്തിൽ ഉണ്ടായത്.

ഉന്നത വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സംഘം വനത്തിൽ തമ്പടിച്ചാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കോളനിയോട് ചേർന്ന ഉൾ വനത്തിൽ തിരച്ചിൽ നടത്തിയരുന്നു, എന്നാൽ കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് വീണ്ടു തിരച്ചിൽ തുടരുകയായിരുന്നു, കുട്ടികൾക്ക് വനത്തിൽ വഴി തെറ്റിയതാവാം എന്ന നി​ഗമനത്തിലായിരുന്നു.

വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ ഇവരെ കണ്ടെത്താത്തോടെ വനം വകുപ്പും പോലീസും കൂടുതൽ ഉദ്യോ​ഗസ്ഥരെ വിന്യസിച്ച് വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഏഴ് ദിവസം കൊണ്ട് കുട്ടികൾ നടന്ന് കൂടതൽ ദൂരം സഞ്ചരിക്കില്ലെന്ന അനുമാനത്തിലായിരുന്നു. എന്നാൽ വനത്തിനുള്ളിൽ അപകടരമായ മൃഗങ്ങളും മറ്റും ഉള്ളത് ഭീഷണിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+