തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ജില്ലാ കളക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു; ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ചുമതലയേറ്റു

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 29 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തളിക്കുളം 25 ആം ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന അംഗമായ പി എം അഹമ്മദിന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് സത്യ വാചകം ചൊല്ലി കൊടുത്തു. പൂച്ചെണ്ടുകള്‍ നല്‍കി അംഗത്തെ സ്വാഗതം ചെയ്തു.

Recommended Video

cmsvideo
തൃശൂർ ജില്ലാ കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു;കോർപ്പറേഷൻ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ചുമതലയേറ്റു
thrissur

തുടര്‍ന്ന് ഒന്ന് മുതല്‍ ഡിവിഷന്‍ ക്രമ നമ്പര്‍ അനുസരിച്ച് പി എം അഹമ്മദ് മറ്റ് 28 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു. സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതിന് തൃശൂര്‍ ജില്ലാ പഞ്ചായത്തിനുള്ള പ്രത്യേക അഭിനന്ദനങ്ങള്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

ഡിസംബര്‍ 30 ന് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. ഇതിന് ശേഷം തീയതി നിശ്ചയിച്ച് ആദ്യത്തെ ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം ചേരുകയും ചെയ്യും. സത്യപ്രതിജ്ഞ ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ യു ഷീജ ബീഗം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകന്‍, ഹുസൂര്‍ ശിരസ്‌തേദര്‍ പ്രാണ്‍ സിംഗ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമില്ല, വേണ്ടത് വേറൊരു കാര്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്!!കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമില്ല, വേണ്ടത് വേറൊരു കാര്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്!!

'നിവിന്‍ ഭയങ്കര കരച്ചിലാണ്'; 'ഞങ്ങളെല്ലാം ഷോക്കിലാണ്', ഷാബുവിനെ ഓർത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബാദുഷ'നിവിന്‍ ഭയങ്കര കരച്ചിലാണ്'; 'ഞങ്ങളെല്ലാം ഷോക്കിലാണ്', ഷാബുവിനെ ഓർത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബാദുഷ

പാർലമെന്റ് മന്ദിരം നിർമ്മിക്കാൻവെച്ച പണം ജനങ്ങൾക്ക് സഹായം നൽകാൻ വിനിയോഗിക്കണം;സിപിഎംപാർലമെന്റ് മന്ദിരം നിർമ്മിക്കാൻവെച്ച പണം ജനങ്ങൾക്ക് സഹായം നൽകാൻ വിനിയോഗിക്കണം;സിപിഎം

Thrissur
English summary
Thrissur District Collector administered the oath; District panchayat members took charge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X