തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ്‌ ജോലികള്‍ നിഷ്‌പക്ഷമായി നിറവേറ്റണം; കലക്ടര്‍ എസ്‌ ഷാനവാസ്‌

Google Oneindia Malayalam News

തൃശൂര്‍:തിരഞ്ഞെടുപ്പ് ജോലികൾ നിഷ്പക്ഷമായി നിറവേറ്റണമെന്ന് ജില്ലാ കലക്ടർ എസ്‌ ഷാനവാസ്‌. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേവമാത സ്കൂളിലെ തിരഞ്ഞെടുപ്പ് പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിസൈഡിംഗ് ഉദ്യോഗസ്ഥർ, ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർ എന്നിവരായി ചുമതല ലഭിക്കാൻ സാധ്യതയുള്ളവർക്കാണ് പരിശീലനം നൽകുന്നത്. ഫെബ്രുവരി 28, മാർച്ച് 1, 3 തീയതികളിലായാണ് പരിശീലനം നടക്കുക.

ജില്ലയിൽ ദേവമാതാ സ്കൂൾ, തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ്, സെന്റ് തോമസ് കോളേജ്, സാഹിത്യ അക്കാദമി എന്നീ നാല് കേന്ദ്രങ്ങളിലാണ് പരിശീലനം. 80 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് രോഗികൾക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഉണ്ടായിരിക്കും. പോസ്റ്റൽ ബാലറ്റ് വേണ്ടാത്തവർക്ക് നേരിട്ട് വന്ന് വോട്ട് രേഖപ്പെടുത്താം. കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാനായി അവസാനം ഒരു മണിക്കൂർ മാറ്റി വെക്കും. ആ സമയം ബൂത്തിലുള്ള എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണമെന്നും കലക്ടർ അറിയിച്ചു.

election

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

ദേവമാത സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പ് പരിശീലന പരിപാടിയിൽ രാവിലെയും ഉച്ചയ്ക്കുശേഷവുമായി 200 പേർ പങ്കെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ ശർമിള, വടക്കാഞ്ചേരി താലൂക്ക് ഉദ്യോഗസ്ഥൻ ബിബിൽ എന്നിവരുടെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന രണ്ട് ക്ലാസുകളിലായായിരുന്നു പരിശീലനം. അധ്യാപകർ, കൃഷി വകുപ്പ്, അനിമൽ ഹസ്ബന്ററി, സിവിൽ സപ്ലൈസ്, ഇക്കണോമിക്സ് ആൻ്റ് സ്റ്ററ്റിസ്റ്റിക്സ്, വിദ്യാഭാസം, ഫയർ ആൻ്റ് റെസ്ക്യു, ഫുഡ് ആൻ്റ് സേഫ്റ്റി, ഇൻഡസ്ട്രിസ് ആൻ്റ് കോമേഴ്‌സ്, ലീഗൽ മെട്രോളജി, ആരോഗ്യ വകുപ്പ്‌ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശീലനത്തിൽ പങ്കെടുത്തത്.

നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം

Thrissur
English summary
Thrissur district collector S shanavas Talk about election works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X