തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എങ്ങുമെത്താതെ കുതിരാന്‍: കുതിരാന്‍ തുരങ്കം കളക്ടര്‍ ടിവി അനുപമ സന്ദര്‍ശിച്ചു, ഗതാഗത പ്രശ്നം!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുതിരാനില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഇരട്ടത്തുരങ്കം സന്ദര്‍ശിക്കുന്നതിനായി പുതിയതായി തൃശൂരില്‍ ചാര്‍ജെടുത്ത കലക്ടര്‍ കെ.വി. അനുപമ എത്തി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് കുതിരാനില്‍ കലക്ടര്‍ എത്തിയത്. മൂന്നുദിവസമായി കുതിരാനിലും തൊട്ടടുത്ത പ്രദേശങ്ങളിലും വന്‍തോതിലുള്ള ഗതാഗത തടസം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗതാഗതം തുരങ്കത്തിനകത്തുകൂടി നടത്താനുള്ള സാഹചര്യം കലക്ടര്‍ ആരാഞ്ഞു.

എന്നാല്‍ 90 ശതമാനത്തിനു മേല്‍ പണികഴിഞ്ഞ ആദ്യ തുരങ്കത്തിലൂടെ ഗതാഗതം നടത്താമെങ്കിലും ഇരുഭാഗത്തുമുള്ള തുരങ്ക കവാടത്തിനു മുന്നില്‍ നില്‍ക്കുന്ന പാറക്കൂട്ടങ്ങളും മരങ്ങളും അപകടഭീഷണി ഉയര്‍ത്തിനില്‍ക്കുന്നത് മറ്റൊരു വന്‍ അപകടത്തിന് വഴിയൊരുക്കും. എന്നതിനാല്‍ അതിനുള്ള പോംവഴി കലക്ടര്‍ ചോദിച്ചു. എന്നാല്‍ നാളിതുവരെയായി അപകടമുണ്ടാകാവുന്ന പാറക്കല്ലുകളും മരങ്ങളും നീക്കംചെയ്യാന്‍ എന്‍.എച്ച്.ഐയുടെ ഭാഗത്തുനിന്ന് അപേക്ഷ നല്‍കിയിട്ടില്ലെന്ന് വനംവകുപ്പ് കലക്ടറെ അറിയിച്ചു.

collectortvanupama

ഓണ്‍ലൈന്‍വഴി നല്‍കേണ്ട അപേക്ഷ വെറും കത്താല്‍ മാത്രമാണ് നല്‍കിയതെന്നും അതുകൊണ്ട് അനുമതി നല്‍കില്ലായെന്നും വനംവകുപ്പ് പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ അപകടകരമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍തന്നെ പരിഹാരം കാണണമെന്ന് കലക്ടര്‍ എന്‍.എച്ച്.ഐയെയും കരാര്‍ കമ്പനിയെയും അറിയിച്ചു. തുടര്‍ന്ന് തുരങ്കത്തിനകത്ത് എത്ര ശതമാനം പണികള്‍ നടക്കാനുണ്ട് എന്നും മറ്റ് അവസ്ഥകളെക്കുറിച്ചും കരാര്‍ കമ്പനി അധികൃതരോട് ചോദിച്ചറിഞ്ഞു.

Thrissur
English summary
Thrissur district collector visits Kuthiran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X