ഇതായിരിക്കണം ശിക്ഷ...!! കോടതിവിധി കേട്ട് ഞെട്ടിത്തരിച്ച് കഞ്ചാവ് കേസ് പ്രതികള്‍; ചരിത്രവിധി..!
തൃശൂര്‍: കഞ്ചാവ് കേസില്‍ ചരിത്രവിധി പുറപ്പെടുവിച്ച് തൃശൂര്‍ ജില്ലാ കോടതി. വലപ്പാട് നിന്ന് 68 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതികള്‍ക്കാണ് കോടതി ചരിത്ര വിധി പ്രഖ്യാപിച്ചത്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് 15 വര്‍ഷവം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതി കൊല്ലം പ്ലാപ്പള്ളിയില്‍ മുട്ടക്കാട്ടില്‍ രാജേന്ദ്രന് (ഗ്യാസ് രാജേന്ദ്രന് 57), മൂന്നാം പ്രതി ഇടുക്കി മുനിയറ കല്ലേപുളിക്കല്‍ പവിത്രന് (52) എന്നിവര്‍ക്കു 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതി ഇടുക്കി രാജാക്കാട് കാഞ്ഞിരത്തിങ്കല്‍ അനില്‍ (ലൈലേജ് 47), നാലാം പ്രതി ഇടുക്കി വാത്തിക്കുടിയില്‍ സിജി(കോണിപ്പാട്ട് ഷിജു 44) എന്നിവര്‍ക്കു 14 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

Recommended Video

ജില്ലാ അഡീഷണല്‍ ഒന്നാം ക്ലാസ് ജഡ്ജ് മധുകുമാറാണ് ശിക്ഷവിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷന് വേണ്ടി അഡ്വ കെ ബി സുനില്‍ കുമാര്‍ ഹാജരായി. 2017 മേയ് 27ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഞ്ചാവ് സംഘം വില്‍പ്പനയ്ക്കായി വലപ്പാടിനടുത്തുള്ള കോതകുളം ബീച്ചില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.
ഇവരുടെ വാഹനം വിശദമായ പരിശോധിച്ചപ്പോള്‍ പ്രത്യേക അറകളിലാക്കി കഞ്ചാവ് സൂക്ഷിച്ചത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കാറിന്റെ ഡിക്കിക്കുള്ളില്‍ 25.790 കിലോയും പിക്കപ് വാനിനുള്ളിലെ അറയില്‍ 42.730 കിലോ കഞ്ചാവുമാണ് ഉണ്ടായിരുന്നത്. ഒഡീഷയില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളായിരുന്നു ഇവര്‍. അറസ്റ്റിലായ ഒന്നാം പ്രതിയുടെ ഭാര്യയുടെ പേരിലായിരുന്നു വാഹനത്തിന്റെ ഉടമസ്ഥത. ഇത് പ്രധാനതെളിവാക്കിയായിരുന്നു അന്വേഷണ സംഘം മുന്നോട്ടുപോയത്. വലപ്പാട് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറിനായിരുന്നു അന്വേഷണ ചുമതല.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications