തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതായിരിക്കണം ശിക്ഷ...!! കോടതിവിധി കേട്ട് ഞെട്ടിത്തരിച്ച് കഞ്ചാവ് കേസ് പ്രതികള്‍; ചരിത്രവിധി..!

Google Oneindia Malayalam News

തൃശൂര്‍: കഞ്ചാവ് കേസില്‍ ചരിത്രവിധി പുറപ്പെടുവിച്ച് തൃശൂര്‍ ജില്ലാ കോടതി. വലപ്പാട് നിന്ന് 68 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതികള്‍ക്കാണ് കോടതി ചരിത്ര വിധി പ്രഖ്യാപിച്ചത്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് 15 വര്‍ഷവം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതി കൊല്ലം പ്ലാപ്പള്ളിയില്‍ മുട്ടക്കാട്ടില്‍ രാജേന്ദ്രന്‍ (ഗ്യാസ് രാജേന്ദ്രന്‍ 57), മൂന്നാം പ്രതി ഇടുക്കി മുനിയറ കല്ലേപുളിക്കല്‍ പവിത്രന്‍ (52) എന്നിവര്‍ക്കു 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതി ഇടുക്കി രാജാക്കാട് കാഞ്ഞിരത്തിങ്കല്‍ അനില്‍ (ലൈലേജ് 47), നാലാം പ്രതി ഇടുക്കി വാത്തിക്കുടിയില്‍ സിജി(കോണിപ്പാട്ട് ഷിജു 44) എന്നിവര്‍ക്കു 14 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

thrissur

Recommended Video

cmsvideo
കഞ്ചാവ് കേസിൽ ചരിത്ര വിധി പുറപ്പെടുവിച്ച് തൃശൂർ ജില്ലാ കോടതി

ജില്ലാ അഡീഷണല്‍ ഒന്നാം ക്ലാസ് ജഡ്ജ് മധുകുമാറാണ് ശിക്ഷവിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷന് വേണ്ടി അഡ്വ കെ ബി സുനില്‍ കുമാര്‍ ഹാജരായി. 2017 മേയ് 27ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഞ്ചാവ് സംഘം വില്‍പ്പനയ്ക്കായി വലപ്പാടിനടുത്തുള്ള കോതകുളം ബീച്ചില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

ഇവരുടെ വാഹനം വിശദമായ പരിശോധിച്ചപ്പോള്‍ പ്രത്യേക അറകളിലാക്കി കഞ്ചാവ് സൂക്ഷിച്ചത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കാറിന്റെ ഡിക്കിക്കുള്ളില്‍ 25.790 കിലോയും പിക്കപ് വാനിനുള്ളിലെ അറയില്‍ 42.730 കിലോ കഞ്ചാവുമാണ് ഉണ്ടായിരുന്നത്. ഒഡീഷയില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളായിരുന്നു ഇവര്‍. അറസ്റ്റിലായ ഒന്നാം പ്രതിയുടെ ഭാര്യയുടെ പേരിലായിരുന്നു വാഹനത്തിന്റെ ഉടമസ്ഥത. ഇത് പ്രധാനതെളിവാക്കിയായിരുന്നു അന്വേഷണ സംഘം മുന്നോട്ടുപോയത്. വലപ്പാട് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിനായിരുന്നു അന്വേഷണ ചുമതല.

Thrissur
English summary
Thrissur district court has sentenced the accused in a cannabis case to 15 years in prison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X