എന്റെ കേരളം എന്റെ അഭിമാനം; തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കം
തൃശൂര്‍: സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തുന്ന ഫോട്ടോ പ്രദര്‍ശനത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

രണ്ട് ദിവസങ്ങളിലായി ഇരിങ്ങാലക്കുടയില്‍ നടത്തുന്ന പ്രദര്‍ശനമേളയില്‍ സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും കോര്‍ത്തിണക്കിയ 100 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രാദേശിക വികസന ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.
ഫെബ്രുവരി 14 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, കുന്നംകുളം, വടക്കാഞ്ചേരി, തൃശൂര്‍ എന്നീ അഞ്ച് പൊതുഇടങ്ങളിലായാണ് നടത്തുന്നത്. ഇതില്‍ രണ്ടാമത്തെ പ്രദര്ശനവേദിയാണ് ഇരിങ്ങാലക്കുടയിലേത്. ആദ്യപ്രദര്‍ശനം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചത്വരത്തില്‍ 5,6 തീയതികളിലായാണ് സംഘടിപ്പിച്ചത്. അടുത്ത പ്രദര്‍ശനം കുന്നംകുളത്ത് 9, 10 തീയതികളില്‍ നടക്കും.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ ഐ ജെ മധുസൂദനന്‍ സ്വാഗതവും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പി ശരത് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications