Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ കാല് വേദന കാണിക്കാനെത്തിയ ഭര്‍ത്താവിനോട് ബാറില്‍ പോയി രണ്ടെണ്ണം അടിക്കെന്ന് ഡോക്ടര്‍

ഗുരുവായൂർ: ആശുപത്രിയിൽ‌ ഭാര്യയെ ചികിത്സയ്ക്കെത്തിയ രോ​ഗിയേയും ഭർത്താവിനേയും ആക്ഷേപിച്ച് ഡോക്ടർ. കാല് വേദനയുമായി ആശുപത്രിയിൽ എത്തിയ രോഗിയോടും ഭർത്താവിനോടുമായിരുന്നു ഡോക്ടറുടെ പരിഹാസം കലർന്ന പെരുമാറ്റം. കാല് വേദനയുമായി എത്തിയ രോ​ഗിയോട് വിശ്രമിക്കേണ്ട ഓടിച്ചാടി നടന്നാൽ വേദന മാറും എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

ഭർത്താവിനോട് ഭാര്യയുടെ വേദന കാണാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോയി മദ്യം കഴിക്കൂവെന്നും പറഞ്ഞു. ഇത് കുറിപ്പടയിൽ എഴുതുകയും ചെയ്തു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവർക്കാണ് ഇത്തരം അനുഭവം ഉണ്ടായത്.

1


ഗുരുവായൂർ മമ്മിയൂർ കോക്കൂർ വീട്ടിൽ അനിൽകുമാറിനും ഭാര്യ പ്രിയ(44)യും ആണ് ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പോയത്. വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരിയായ പ്രിയയക്ക് രണ്ടു വർഷമായി കാലു വേദനയുണ്ട്.

2

ഇതിനെ തുടർന്ന് ആശുപത്രിയിൽ പോയ പ്രിയ വേദനയുടെ കാര്യം ഡോക്ടറോട് പറഞ്ഞതോടെ എക്‌സ്‌റേ എടുക്കണം എന്നായിരുന്നു നിർദേശം. എക്‌സ്‌റേ റിപ്പോർട്ടുമായി ചെന്ന പ്രിയയോട് നീർക്കെട്ടുള്ളതിനാൽ വേറെ ഡോക്ടറെ കാണിക്കാനും ഫിസിയോതെറാപ്പി ചെയ്താൽ നന്നായിരിക്കും എന്നും ഡോക്ടർ പറഞ്ഞു.

3


എന്നാൽ ഭാര്യയ്ക്ക് കാല് വേദന അസഹനീയം ആണ് എന്തെങ്കിലും മരന്നു നൽകണമെന്നും പറഞ്ഞ ഭർത്താവിനെ ഡോക്ടർ പരിഹസിക്കുകയായിരുന്നു. വാസ്‌കുലർ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ റോയ് വർഗീസാണ് പരിഹസിച്ചതും കുറിപ്പു എഴുതി കൊടുത്തതും.
മരുന്നു വാങ്ങുന്നതിനായി മെഡിക്കൽ ഷോപ്പിൽ ചെന്നപ്പോൾ 'നോ റെസ്റ്റ് ഫോർ ബെഡ് കെട്ടിയോൻ വിസിറ്റ് ടു ബാർ ഈഫ് എനി പ്രോബ്ളം' എന്ന കുറിപ്പിടി വായിച്ച മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ ചിരിച്ചതോടെയാണ് ഇവർക്ക് കാര്യം മനസ്സിലാകുന്നത്..

4

സംഭവം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അനിൽ പറഞ്ഞു. അതേ സമയം സംഭവുമായി ബന്ധപ്പെട്ട് രോഗി പരാതി നൽകിയിട്ടില്ലെന്നും മാധ്യമങ്ങളിലുടെ ആണു വിവരമറിഞ്ഞതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഡോക്ടറിനോട് ഇതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെടുകയും എന്നാൽ മറുപടി തൃപ്തികരം അല്ലായിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർന്ന് ഡോക്ടർ റോയ് വർഗീസിന്റെ സേവനം നിർത്തിയെന്നും ഇവർ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+