Thrissur Earthquake: തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദവും പ്രകമ്പനവും; ഭൂചലനമെന്ന് സംശയം
തൃശൂര്‍: തൃശൂരില്‍ നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. കമ്പല്ലൂര്‍ ആമ്പല്ലൂര്‍ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 8.16നായിരുന്നു സംഭവം. 2 സെക്കൻറ് മാത്രമാണ് ചലനം അനുഭവപ്പെട്ടത്.
പുതുക്കാട്, കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം അനുഭവപ്പെട്ടതായാണ് പറയുന്നത്. വിമരമറിഞ്ഞ് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ സ്ഥലങ്ങളില്‍ ഉടന്‍ സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ തീവ്രത വരുന്ന ചലനങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കില്ല. ഭൂചലം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ വരുംദിവസങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
നാല് വര്‍ഷം മുമ്പും സമാനമായ രീതിയില്‍ തൃശൂരിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2018 ല്‍ സെപ്റ്റംബറിലായിരുന്നു സമാനമായ സംഭവം ഉണ്ടായത്. തൃശൂര്‍, ഒല്ലൂര്‍, ലാല്ലൂര്‍, കണ്ണന്‍കുളങ്ങര, കൂര്‍ക്കാഞ്ചേരി അടക്കം ഉള്ള പ്രദേശങ്ങളിലായിരുന്നു രാത്രി 11.30 ഓടെ അന്ന് ഭൂചലനം അനുഭവപ്പെട്ടത്. ഒരു സെക്കന്റ് മാത്രമായിരുന്നു അത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതേസമയം, ജില്ലയില്‍ ശക്തമായി മഴ തുടരുകയായിരുന്നു. ഓറഞ്ച് അലേര്‍ട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
ഇന്ന് തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളള്‍ക്ക് ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications