വടക്കാഞ്ചേരിയിലും മുന്നേറ്റം.. തൃശ്ശൂരിൽ കൂറ്റൻ ലീഡുമായി ഇടതുമുന്നണി; 13 സീറ്റിലും മുന്നിൽ
തൃശ്ശൂര്‍; ജില്ലയിൽ കൂറ്റൻ മുന്നേറ്റവുമായി എൽഡിഎഫ്. ആകെയുള്ള 13 ൽ 13 ലും എൽഡിഎഫ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. ജില്ലയിൽ യുഡിഎഫിന്റെ ഏക സിറ്റിംഗ് സീറ്റായ വടക്കാഞ്ചേരിയിൽ ഉൾപ്പെടെ വൻ മുന്നേറ്റമാണ് ഇടതുമുന്നണി കാഴ്ചവെച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

2016 ൽ വടക്കേഞ്ചരിയിൽ മാത്രമായിരുന്നു എൽഡിഎഫിന് കാലിടറിയത്. അന്ന് 43 വോട്ടുകൾക്കായിരുന്നു കോൺഗ്രസിന്റെ യുവ നേതാവ് അനിൽ അക്കര മണ്ഡലം പിടിച്ചത്. അനിൽ അക്കര വെറും 43 വോട്ടുകൾക്കായിരുന്നു അന്ന് മണ്ഡലത്തിൽ ജയിച്ചത്. അനില്‍ അക്കരയ്ക്ക് 65,535 വോട്ടും എല്‍ഡിഎഫിലെ മേരി തോമസിന് 65,492 വോട്ടുമാണ് ലഭിച്ചത്.
ഇത്തവണ മണ്ഡലം ഏത് വിധേനയും തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവ നേതാവായ സേവ്യർ ചിറ്റിലപ്പള്ളിയെ എൽഡിഎഫ് മത്സരിപ്പിച്ചത്. ഇവിടെ ആറായിരത്തോളം വോട്ടുകൾക്കാണ് സേവ്യർ ചിറ്റിലപ്പള്ളി മുന്നേറുന്നത്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ
Recommended Video

വിഎസ് സുനിൽ കുമാർ മാറിനിന്നതോടെ കടുത്ത മത്സരം നടന്ന തൃശ്ശൂർ മണ്ഡലത്തിൽ തുടക്കത്തിൽ യുഡിഎഫിന്റെ പദ്മജ വേണുഗോപാലും പിന്നീട് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും മുന്നേറിയിരുന്നുവെങ്കിലും നിലവിൽ 904 വോട്ടുകൾക്ക് ഇടത് സ്ഥാനാർത്ഥി പി ബാലചന്ദ്രനാണ് മുന്നേറുന്നത്.നാമനിർദ്ദേശ പത്രിക തള്ളിയതോടെ ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാതായ ഗുരുവായൂരിൽ ഉൾപ്പെടെ വൻ മുന്നേറ്റത്തിലാണ് എൽഡിഎഫ് ലീഡ് ചെയ്യു്നനത്.












Click it and Unblock the Notifications