ഷാപ്പിലിരുന്ന് കള്ള് കുടിച്ചു, വീഡിയോ ഇൻസ്റ്റഗ്രാമിലിട്ടു; തൃശൂരിൽ യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു

തൃശ്ശൂർ: തൃശൂർ: ഇപ്പോൾ സോഷ്യൽമീഡിയയിൽ പലതരം വീഡിയോകൾ വൈറൽ ആകാറുണ്ട്. യാത്ര, ഭക്ഷണം തുടങ്ങി കണ്ടന്റുകൾ നിരവധിയാണ്. യൂട്യൂബേഴ്സും, വ്ലോളഗർമാരും വൈറൽ ആയ പല വീഡിയോഴ്സും പോസ്റ്റ് ചെയ്യാറുമുണ്ട്. ഇപ്പോൾ ഒരു വീഡിയോ ചെയ്തതിന്റെ പേരിൽ അറസ്റ്റിലായിരിക്കുകയാണ് ഒരു യുവതി. യുവതിയെ എക്സൈസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.
കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോ ആണ് യുവതി പോസ്റ്റ് ചെയ്തത്. ഈ വീഡിയോയുടെ പേരിൽ ആണ് യുവദതിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂരിൽ വെച്ചാണ് യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത്. പിന്നീട് യുവതിയെ ജാമ്യത്തിൽ വിട്ടു. തൃശ്ശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ ഇവർ റീൽസ് ആയി പോസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതാണ് കുറ്റം.
തൃശൂർ പുള്ള് മേഖലയിലെ ഷാപ്പിൽ 5 യുവതികളുടെ സംഘം കള്ളു കുടിക്കുന്നതിന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാം റീൽ ആയി പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായി. ഇതോടെ എക്സൈസ് സ്പെഷൽ സ്ക്വാഡ് കേസെടുക്കുകയും അക്കൗണ്ട് ഉടമയെ കണ്ടെത്താൻ സൈബർസെൽ സഹായം തേടുകയും ചെയ്തു.
അക്കൗണ്ട് ഉടമയെ തിരിച്ചറിഞ്ഞതോടെ ആണു വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമകളിലടക്കം മദ്യപാന രംഗങ്ങൾ നിയമപരമായ മുന്നറിയിപ്പില്ലാതെ കാണിക്കുന്നതു കുറ്റകരമാണെന്ന് എക്സൈസ് അറിയിച്ചു.
ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്സൈസ് പറയുന്നു. ഇതേ തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, എക്‌സൈസ് നടപടിക്കെതിരെ വിമർശനം ഉയരുന്നുണ്ട്. സ്ത്രീയായത് കൊണ്ടല്ലേ അറസ്റ്റ് ചെയ്തതെന്നാണ് വിമർശനം
Beauty Tips: ചർമ്മത്തിന് ആരോഗ്യം മാത്രമല്ല സൗന്ദര്യവും; ഇതാ ഈ ഭക്ഷണങ്ങൾ..












Click it and Unblock the Notifications