അനില്‍ അക്കര തോല്‍ക്കും; പത്മജയും നിലം തൊടില്ല; തൃശൂരില്‍ 13 സീറ്റും ഇടത് നേടാം: സര്‍വെ
തൃശൂര്‍: 2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ തിരിച്ചടി നേരിട്ട ജില്ലയായിരുന്ന തൃശൂര്‍. ആകെയുള്ള 13 മണ്ഡലങ്ങളില്‍ ജയിക്കാന്‍ സാധിച്ചത് കഴിഞ്ഞ ഒരിടത്ത് മാത്രമായിരുന്നു. വടക്കാഞ്ചേരിയിലെ അനില്‍ അക്കരയുടെ വിജയമായിരുന്നു യുഡിഎഫിന് അഭിമാനം കാത്തത്. എന്നാല്‍ ഇത്തവണ ജില്ലയില്‍ ഇടതുമുന്നണിക്കൊപ്പം യുഡിഎഫും വലിയ പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്. സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരില്‍ ബിജെപിക്കും പ്രതീക്ഷ ഏറെയാണ്. എന്നാല്‍ ജില്ലയില്‍ ഇത്തവണ കോണ്‍ഗ്രസിന്‍റെ സ്ഥിതി ഏറെ ദയനീയമായിരിക്കുമെന്നാണ് മാതൃഭൂമി-ന്യൂസ് ആക്സിസ് മൈ ഇന്ത്യ സര്‍വെ പ്രവചിക്കുന്നത്. കയ്യിലുള്ള ഏകെ മണ്ഡലവും നഷ്ടപ്പെടുന്ന സ്ഥിതി.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

തൃശൂരില്‍
ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ബാലാചന്ദ്രന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് മാതൃഭൂമി സര്‍വെ പറയുന്നത്. രണ്ടാം വട്ടം മത്സരിക്കുന്ന കോണ്‍ഗ്രസിലെ പത്മജ വേണുഗോപാല്‍ രണ്ടാം സ്ഥാനത്തേക്കും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടേക്കും.

വടക്കാഞ്ചേരിയില്‍
ജില്ലയിലെ യുഡിഎഫിന്‍റെ ഏക സിറ്റിങ് സീറ്റ് വടക്കാഞ്ചേരിയാണ്. ഇത്തവണയും സിറ്റിങ് എംഎല്‍എ വടക്കാഞ്ചേരി യുഡിഎഫ് ടിക്കറ്റില്‍ വീണ്ടും മത്സരിക്കുമ്പോള്‍ ജനകീയ അടിത്തറയുള്ള സേവര്‍ ചിറ്റിലപ്പള്ളിയെയാണ് സിപിഎം രംഗത്ത് ഇറക്കിയത്. സിപിഎമ്മിന്‍റെ ഈ നീക്കം വടക്കാഞ്ചേരിയില്‍ ഗുണം ചെയ്യുമെന്നാണ് മാതൃഭൂമി സര്‍വേയില്‍ പറയുന്നത്.

കുന്നംങ്കുളം
കുന്നംങ്കുളത്ത് എസി മൊയ്തീന്‍ തന്നെ വീണ്ടും വിജയിക്കും. പ്രാദേശിക നേതാവ് കെ ജയശങ്കര്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നുവെങ്കിലും വിജയിക്കാന്‍ സാധിക്കില്ല. ബിജെപി സ്ഥാനാര്‍ത്ഥിയുടെ അഭാവം കൊണ്ട് ശ്രദ്ധേയമായ ഗുരുവായൂരില്‍ മത്സരഫലം പ്രവചനാതീതമാണ്. എന്‍കെ അക്ബര്‍(എല്‍ഡിഎഫ്)കെഎന്‍എ ഖാദര്‍(യുഡിഎഫ്) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

മണലൂരില്‍
മണലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുരളി പെരുനെല്ലി വിജയിക്കും. മൂന്നാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്. കോണ്‍ഗ്രസില്‍ നിന്നും വിജയ് ഹരിയും മത്സരിക്കുന്നു. ഒല്ലൂരിലും എല്‍ഡിഎഫിനും വലിയ വെല്ലുവിളിയില്ല. കെ രാജന്‍ സീറ്റ് നിലനിര്‍ത്തും. ജെസ് വള്ളൂരാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

നാട്ടിക മണ്ഡലത്തില്‍
നാട്ടിക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.സി മുകുന്ദന്‍ വിജയിക്കും. കയ്പമംഗലത്ത് യുഡിഎഫ് മികച്ച മത്സരം കാഴ്ചവെച്ചെങ്കിലും ഇടി ടൈണസിലൂടെ ഇടതുപക്ഷം നിലനിര്‍ത്തുമെന്നാണ് മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ സര്‍വെ പറയുന്നത്. ഇരിങ്ങാലക്കുടയില്‍ ആര്‍ ബിന്ദുവും വിജയിക്കുമെന്നും സര്‍വെ അവകാശപ്പെടുന്നു.

ചാലക്കുടി
ചാലക്കുടിയില്‍ കേരള കോണ്‍ഗ്രസിലെ ഡെന്നീസ് കെ ആന്‍റണിയിലൂടെ എല്‍ഡിഎഫ് വീണ്ടും വിജയക്കൊടി പാറിക്കും. സനീഷ് കുമാര്‍ ആണ് ജോസഫ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിഡി ദേവസ്സിയിലൂടെ ഇടതുപക്ഷം കഴിഞ്ഞ തവണകളില്‍ മികച്ച രീതിയില്‍ വിജയിച്ച് വരുന്ന മണ്ഡലമാണ് ചാലക്കുടി.

പുതുക്കാട്
പുതുക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ രാമചന്ദ്രന്‍ വിജയിക്കും. യുഡിഎഫിന് വേണ്ടി സുനില്‍ അന്തിക്കാടാണ് ഇവിടെ മത്സരിക്കുന്നത്. 2016ല്‍ മന്ത്രി സി രവീന്ദ്രനാഥ് 38478 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പുതുക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. കൊടുങ്ങല്ലൂര്‍ മണ്ഡലം സിറ്റിങ് എംഎല്‍എ വിആര്‍ സുനില്‍കുമാറിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നും മാതൃഭൂമി സര്‍വെ അവകാശപ്പെടുന്നു.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications