ഭാര്യയെ സംശയം; നാട്ടിലെത്തിയ പ്രവാസിയായ ഭര്‍ത്താവ് യുവതിയെ തലയ്ക്കടിച്ച് കൊന്നു
തൃശൂര്‍: ചേറൂരില്‍ ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കല്ലടിമൂല സ്വദേശിയായ സുലിയാണ് കൊല്ലപ്പെട്ടത്. 46 വയസായിരുന്നു. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. മൂന്ന് ദിവസം മുമ്പാണ് ഉണ്ണിക്കൃഷ്ണന്‍ നാട്ടിലേക്ക് എത്തിയത്. ഭാര്യയിലുള്ള സംശയത്തെ തുടര്‍ന്നാണ് കൊല നടത്തിയതിന് പിന്നിലെ കാരണമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് പത്തനാപുരത്തെ ഭാര്യയിലുള്ള സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയിരുന്നു. മാങ്കോട് സ്വദേശിനിയായ ശോഭയെ ഭര്‍ത്താവ് സന്തോഷാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീടിനോട് ചേര്‍ന്ന് പുല്ലു ചെത്തിക്കൊണ്ടിരിക്കുന്ന ശോഭയുടെ മുഖത്തും കൈകളിലും സന്തോഷ് ആസിഡ് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളെയും ഇയാള്‍ ആക്രമിച്ചു. അയല്‍വാസിയായ മധു എന്നയാളെ സന്തോഷ് റബ്ബര്‍ ടാപ്പിംഗ് കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. സന്തോഷും ഭാര്യയും വര്‍ഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നത്. ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. റബ്ബര്‍ പാലില്‍ ചേര്‍ക്കുന്ന ആസിഡാണ് സന്തോഷ് ആക്രമണത്തിന് ഉപയോഗിച്ചത്.












Click it and Unblock the Notifications