തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡാണെന്ന് മറന്നുപോയോ? ചാലക്കുടി മാര്‍ക്കറ്റില്‍ വന്‍ ജനത്തിരക്ക്, ഗതാഗത കുരുക്കും!!

Google Oneindia Malayalam News

ചാലക്കുടി: തൃശൂരില്‍ കോവിഡ് ഭീതി ശക്തമാകുന്നതിനിടെ ഇന്നലെ ചാലക്കുടിയില്‍ കണ്ടത് ഭയപ്പെടുത്തുന്ന അവസ്ഥ. ജനങ്ങള്‍ കൂട്ടത്തോടെ മാര്‍ക്കറ്റിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹം പരന്നതോടെയാണ് ജനങ്ങള്‍ പരിഭ്രാന്തരായി മാര്‍ക്കറ്റിലേക്ക് ഓടിയെത്തിയത്. വന്‍ ഗതാഗത കുരുക്കും ഈ സമയത്ത് നേരിട്ടു. കണക്കില്ലാതെ വാഹനങ്ങളും ഈ മേഖലയിലേക്ക് എത്തി.

1

ഗതാഗത കുരുക്കിനെ തുടര്‍ന്ന് പലയിടത്തും ഇരുപത് മിനുട്ടിലേറെയാണ് വാഹനങ്ങള്‍ കുടുങ്ങി കിടന്നത്. ഇവിടെയുള്ള ചുമട്ടു തൊഴിലാളികളും മറ്റും ഇടപെട്ടാണ് കുരുക്കഴിച്ച് ഇവരെ കടത്തി വിട്ടത്. മാര്‍ക്കറ്റില്‍ സാധനങ്ങള്‍ ഇറക്കാറുള്ള ലോറികള്‍ കൂടി ഇവിടെ എത്തിയതോടെ ശരിക്കും കുടുങ്ങി പോയ അവസ്ഥയിലായിരുന്നു നാട്ടുകാര്‍ അടക്കം നിന്നു തിരിയാന്‍ പോലും ഇവിടെ സ്ഥലമില്ലായിരുന്നു. പച്ചക്കറി, പലച്ചരക്ക് കടകളില്‍ വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.

പതിവില്ലാത്ത തരത്തില്‍ തുണിക്കടകളില്‍ വന്‍ തിരക്കാണ് ഉണ്ടായത്. നിരവധി പേരാണ് തുണിത്തരങ്ങള്‍ വാങ്ങാനെത്തിയത്. സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം ജില്ലയിലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. കടകളിലെ ജീവനക്കാരില്‍ കുറച്ച് പേര്‍ മാസ്‌ക് പോലും ധരിച്ചിരുന്നില്ല. അതേസമയം കൂട്ടുകൂടി ആളുകള്‍ നില്‍ക്കുന്നത് നിയന്ത്രിക്കാനും കഴിഞ്ഞില്ല. നേരത്തെ പോലീസ് കര്‍ശന പരിശോധന നടത്തിയിരുന്നതിനാല്‍ ഇവിടെ നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടിരുന്നു.

അതേസമയം ചാലക്കുടിയില്‍ ഒഴിച്ച് ബാക്കിയെല്ലായിടത്തും വലിയ തിരക്കുണ്ടായിരുന്നില്ല. ജനങ്ങള്‍ ആവശ്യമില്ലാതെ ആശങ്കപ്പെടുകയാണെന്ന് സൂചനയുണ്ട്. എന്നാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. ക്ലസ്റ്ററുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. നേരത്തെ സിപിഎമ്മും പ്രതിപക്ഷവും സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം ഉപേക്ഷിച്ചത്.

Thrissur
English summary
thrissur: fearing lockdown heavy rush in chalakudy market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X