ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ ഫലം കണ്ടു; നാട്ടികയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
തൃശൂര്‍: ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തളിക്കുളം തമ്പാന്‍ കടവില്‍ നിന്ന് കടലില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. തളിക്കുളം സ്വദേശി സുബ്രമണ്യന്‍, ഇക്ബാല്‍, വിജയന്‍, കുട്ടന്‍ എന്നിവരെയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് കണ്ടെത്തിയത്.

വള്ളം മുങ്ങിയെന്നറിഞ്ഞ് നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇവരെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. വള്ളം മുങ്ങുന്നതിനിടെ ഒരാള്‍ സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു.
ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയത്. ഇവരെ കണ്ടെത്തുന്നതിന് നാവികസേനയുടെ ഹെലികോപ്ടര്‍ എത്തിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications