ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; സംഭവം തൃശൂരില്‍
തൃശൂര്‍: തൃശൂര്‍ പുത്തൂര്‍ കൈനൂരില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ മുങ്ങി മരിച്ചു. ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, അബി ജോണ്‍, സയിദ് ഹുസൈന്‍, നിവേദ് കൃഷ്ണ എന്നിവരാണ് മുങ്ങി മരിച്ചത്. നാല് പേരുടേയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികള്‍ ചിറയില്‍ അകപ്പെട്ട വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് സ്‌ക്യൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മരിച്ചവരില്‍ അബി ജോണ്‍ സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ത്ഥിയും മറ്റ് മൂന്ന് പേര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥികളുമാണ്. നാല് പേരും ബിരുദ വിദ്യാര്‍ത്ഥികളാണ്. ഇന്ന് ഉച്ചക്ക് 2.45 ഓടെയായിരുന്നു സംഭവം. കുറ്റൂര്‍ സ്വദേശിയാണ് അബി ജോണ്‍ (വിലങ്ങാടന്‍ വീട്), പൂങ്കുന്നം സ്വദേശിയാണ് നിവേദ് കൃഷ്ണ, വടൂക്കര സ്വദേശിയാണ് സിയാദ് ഹുസൈന്‍ (തോട്ടു പുറത്ത് ഹൗസ്).

ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്. ആദ്യഘട്ടത്തില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications