തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് സേഫ്റ്റി ഓഫീസര്‍ രാജിവച്ചു: കാന്‍സര്‍ രോഗികള്‍ ദുരിതത്തില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: റേഡിയേഷന്‍ സേഫ്റ്റി ഓഫീസര്‍ ജോലി ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്നു മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്ന കാന്‍സര്‍ രോഗികള്‍ ദുരിതത്തില്‍. മൂന്നാഴ്ച മുമ്പാണു ഓങ്കോളജി വിഭാഗത്തിലെ റേഡിയേഷന്‍ സേഫ്റ്റി ഓഫീസര്‍ ജോലി ഉപേക്ഷിച്ച് പോയത്. ഇതോടെ നിരവധിപേരാണ് ചികിത്സ തുടങ്ങാനാകാതെ പ്രതിസന്ധിയിലായത്. ഇതോടെ മെഡിക്കല്‍ കോളജില്‍ രോഗം നിര്‍ണയിച്ചു പുതുതായി ചികിത്സ നടത്തേണ്ട രോഗികള്‍ ദുരിതത്തിലായി.

<strong> കൃഷ്ണകുമാറിന്‍റെ ജീവസ്സുറ്റ കലാസൃഷ്ടികള്‍ വീണ്ടും ബിനാലെയില്‍; ദര്‍ബാര്‍ ഹാളിലെ ഗാലറിയിലാണ് ഇതിഹാസ കലാകാരന്‍റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്</strong> കൃഷ്ണകുമാറിന്‍റെ ജീവസ്സുറ്റ കലാസൃഷ്ടികള്‍ വീണ്ടും ബിനാലെയില്‍; ദര്‍ബാര്‍ ഹാളിലെ ഗാലറിയിലാണ് ഇതിഹാസ കലാകാരന്‍റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്

രോഗികള്‍ക്ക് റേഡിയേഷന്റെ അളവ് നിശ്ചയിച്ചു നല്‍കുന്നതും റേഡിയേഷന്‍ ചികിത്സയുടെ മുഴുവന്‍ സുരക്ഷിതത്വവും സേഫ്റ്റി ഓഫീസറുടെ ചുമതലയാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നായി ദിവസവും നൂറുകണക്കിന് രോഗികള്‍ ചികിത്സയ്‌ക്കെത്തുന്നു. എന്നാല്‍ റേഡിയേഷന്‍ സേഫ്റ്റി ഓഫീസര്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ മണിക്കൂറുകളോളം കാത്തുനിന്നശേഷം മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്.

Thrissur

ശസ്ത്രക്രിയയ്ക്കും, കീമോ തെറാപ്പിക്കും ശേഷമാണ് രോഗികള്‍ക്ക് റേഡിയേഷന്‍ ചികിത്സ തുടങ്ങേണ്ടത്. കാന്‍സര്‍ രോഗ ബാധിതര്‍ക്ക് റേഡിയേഷന്‍ ചികിത്സ വൈകിയാല്‍ അണുക്കള്‍ വര്‍ധിച്ച് രോഗം മൂര്‍ച്ഛിക്കുകയും രോഗിയുടെ ആരോഗ്യനില വഷളാകുകയും ചെയ്യും. റേഡിയേഷന്‍ സേഫ്റ്റി ഓഫീസറെ നിയമിച്ചില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്ന സ്ഥിതിയാണ്.

പുതിയതായി മെഡിക്കല്‍ കോളജില്‍ റേഡിയേഷന്‍ ചികിത്സ തേടിയെത്തുന്ന രോഗികളെ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ട സ്ഥിതിയാണ്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മറ്റ് ആശുപത്രികളില്‍ പോയി ചികിത്സ തേടാനും രോഗികള്‍ക്കു കഴിയുന്നില്ല. ജീവനക്കാരുടെ അഭാവവും രോഗികള്‍ക്ക് തീരാദുരിതമായി മാറുന്നുണ്ട്. പുതിയ സേഫ്റ്റി ഓഫീസര്‍ ഉടന്‍ ചാര്‍ജെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Thrissur
English summary
Thrissur government medical college safty officer resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X