വളർത്തുപൂച്ചയെ കാണാതായി; തൃശൂരിൽ കൊച്ചുമകൻ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു
തൃശൂർ: ഇരിങ്ങാലക്കുടയിൽ മുത്തച്ഛനെ കൊച്ചുമകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. ഏട്ടക്കുളം കോമ്പോത്ത് വീട്ടിൽ കേശവന് (79) ആണ് വെട്ടേറ്റത്. ചെറുമകൻ ശ്രീകുമാർ ആണ് മുത്തച്ഛനെ വെട്ടിയത്. വീട്ടിലെ വളർത്തുപൂച്ചയെ കാണാത്തതിന്റെ പേരിൽ ആണ് പ്രകോപനം എന്നാണ് പോലീസ് പറയുന്നത്.
കൈയ്ക്കും കാലിനും തലയ്ക്കും പരിക്കേറ്റ കേശവനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ആണ് സംഭവം. വളർത്തുപൂച്ചയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് ഉണ്ടായ തർക്കം ആണ് പിന്നീട് ആക്രമണത്തിൽ എത്തിച്ചത് എന്നാണ് പോലീസ് പറയുന്നത്. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്.

പരിക്കറ്റ കേശവമെ ശ്രീകുമാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞ് സഥലത്ത് എത്തിയ ഇരിങ്ങാലക്കുടയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞു വെയ്ക്കുകയും പിന്നീട് സ്ഥലത്ത് എത്തിയ കാട്ടൂർ പോലീസിന് കൈമാറുകയും ചെയ്തു. വശ ശ്രമം ഉൾപ്പെടെയുള്ള പ്രതിയായ ശ്രീകുമാർ ലഹരിക്ക് അടിമയാണെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications