തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൗരോര്‍ജ്ജത്തിന്റെ വെളിച്ചത്തില്‍ ഇനി ആരോഗ്യ സര്‍വ്വകലാശാലയും; പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി

Google Oneindia Malayalam News

തൃശൂര്‍: സൗരോര്‍ജ്ജത്തിന്റെ വെളിച്ചത്തില്‍ ഇനി ആരോഗ്യ സര്‍വ്വകലാശാലയും. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ 1.61 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച സൗരോര്‍ജ്ജ പ്ലാന്റ് ആരോഗ്യ സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തനം തുടങ്ങി. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സ്ഥാപിച്ചിട്ടുള്ളതില്‍ രണ്ടാമത്തേതും മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങളിലെ സൗരോര്‍ജ്ജ പ്ലാന്റുകളെ അപേക്ഷിച്ച് ഏറ്റവും വലുതുമാണ് ആരോഗ്യ സര്‍വ്വകലാശാലയിലേത്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

thrissur

ആദ്യ ഘട്ടത്തില്‍ 250 കി ലോ വാള്‍ട്ട് വൈദ്യുതി ഉല്പാധിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുതി ബോര്‍ഡ് കണ്‍സള്‍ട്ടന്റായി നിര്‍മ്മിച്ച പ്ലാന്റിന്റെ നിര്‍മ്മാണം കെല്‍ട്രോണ്‍ പൂര്‍ത്തിയാക്കി. ഇരുപത്തിയഞ്ച് വര്‍ഷത്തേക്കുള്ള പ്ലാന്റിന്റെ പരിപാലനവും കമ്പനി നിര്‍വഹിക്കും.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പകരം ആര്; ഏപ്രില്‍ ആറിന് ലോക്സഭ ഉപതിരഞ്ഞെടുപ്പിലേക്കും വിധിയെഴുത്ത്മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പകരം ആര്; ഏപ്രില്‍ ആറിന് ലോക്സഭ ഉപതിരഞ്ഞെടുപ്പിലേക്കും വിധിയെഴുത്ത്

സര്‍വ്വകലാശാലയുടെ വൈദ്യുതി ഉപയോഗത്തിന്റെ പകുതിയിലധികവും ഇനി മുതല്‍ സോളാര്‍ പാനലില്‍ നിന്നും ലഭ്യമാകും. ഓഫീസ് അവധി ദിവസങ്ങളില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് നല്‍കാന്‍ കഴിയുന്ന വിധത്തിലാണ് പദ്ധതി ആവഷ്‌ക്കരിച്ചിട്ടുള്ളത്.

കോവിഡ്‌ മഹാമാരി; കേരളത്തില്‍ പോളിങ്‌ ബൂത്തുകള്‍ വര്‍ധിപ്പിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍കോവിഡ്‌ മഹാമാരി; കേരളത്തില്‍ പോളിങ്‌ ബൂത്തുകള്‍ വര്‍ധിപ്പിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍

ആരോഗ്യ സര്‍വ്വകലാശാല സൗരോര്‍ജ്ജ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം തൃശൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി ബി സിദ്ധാര്‍ഥന്‍ നിര്‍വഹിച്ചു.

 നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക ഓൺലൈനായി സമർപ്പിക്കാം, വോട്ടിംഗ് സമയം ഒരു മണിക്കൂർ നീട്ടി നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക ഓൺലൈനായി സമർപ്പിക്കാം, വോട്ടിംഗ് സമയം ഒരു മണിക്കൂർ നീട്ടി

കെല്‍ട്രോണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം ജി ജോസ് മുഖ്യാതിഥിയായി.ആരോഗ്യ സര്‍വ്വകലാശാല വൈസ് ചെയര്‍മാന്‍ മോഹനന്‍ കുന്നുമ്മല്‍, പ്രൊ വൈസ് ചാന്‍സലര്‍ ഡോ പി പി വിജയന്‍, രജിസ്ട്രാര്‍ ഡോ എ കെ മനോജ് കുമാര്‍, പരീക്ഷ കണ്‍ട്രോളര്‍ ഡോ എസ് അനില്‍ കുമാര്‍, അക്കാദമിക് ഡീന്‍ ഡോ വി വി ഉണ്ണികൃഷ്ണന്‍, റിസര്‍ച്ച് ഡീന്‍ ഡോ കെ എസ് ഷാജി തുടങ്ങിയവര്‍
പങ്കെടുത്തു.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ശതമാനംസംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ശതമാനം

സിപിഎം നിര്‍ദേശിച്ചു; രാമചന്ദ്രന്‍ കടന്നപ്പള്ളി വീണ്ടും മത്സരിക്കുന്നു, കോണ്‍ഗ്രസ് വിയര്‍ക്കുംസിപിഎം നിര്‍ദേശിച്ചു; രാമചന്ദ്രന്‍ കടന്നപ്പള്ളി വീണ്ടും മത്സരിക്കുന്നു, കോണ്‍ഗ്രസ് വിയര്‍ക്കും

വട്ടിയൂർക്കാവിൽ കോൺഗ്രസ് ഇറക്കുന്നത് വീണയെയോ? വീണ എസ് നായർ പ്രതികരിക്കുന്നുവട്ടിയൂർക്കാവിൽ കോൺഗ്രസ് ഇറക്കുന്നത് വീണയെയോ? വീണ എസ് നായർ പ്രതികരിക്കുന്നു

പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; എട്ട് ഘട്ടങ്ങളില്‍; മാര്‍ച്ച് 27ന് തുടക്കംപശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; എട്ട് ഘട്ടങ്ങളില്‍; മാര്‍ച്ച് 27ന് തുടക്കം

Thrissur
English summary
Thrissur: Health University solar power plant started operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X