തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിനെ ഞെട്ടിച്ച് ജുവലറി മോഷണം..!! മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നു, മോഷ്ടാക്കള്‍ വന്ന വഴി..!

Google Oneindia Malayalam News

തൃശൂര്‍: ജില്ലയിലെ ഒരു ജ്വല്ലറി കുത്തിത്തുറന്ന് വന്‍ മോഷണം. കയ്പമംഗലത്തെ മൂന്ന് പീടികയിലെ ജ്വല്ലറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന മൂന്നരക്കിലോ സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മൂന്ന് പീടിക തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Recommended Video

cmsvideo
Russia Looking For Partnership With India For Producing COVID-19 Vaccine | Oneindia Malayalam
thrissur

വ്യാഴാഴ്ച രാത്രി 9 മണിക്കാണ് ജ്വല്ലറി പൂട്ടിയത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് വീണ്ടും തുറന്നപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. ജ്വല്ലറി ഉഉയായ സലീമാണ് മോഷണ വിവരം ആദ്യം അറിയുന്നത്. കടയുടെ ഒരു വശത്തെ ഭിത്തി തുരന്ന് അകത്തേക്ക് കയറി ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യുകയായിരുന്നു.

ദേശീയപാതയുടെ വശത്തായാണ് ജ്വല്ലറി സ്ഥി ചെയ്യുന്നത്. ഇതിന്റെ ഒരു വശത്ത് കാട് പിടിച്ച അവസ്ഥയിലായിരുന്നു. ആ ഭാഗത്ത് കൂടെ എത്തിയ മോഷ്ടാക്കള്‍ ഭിത്തി തുരന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. രണ്ടടിയോളം വലുപ്പത്തില്‍ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. മോഷണത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി മോഷ്ടാക്കള്‍ മുളകുപൊടി വിതറിയിട്ടുണ്ട്. ജ്വല്ലറി ഉടമ സലീമും ഒരു ജീവനക്കാരനും മാത്രമാണ് കടയിലുണ്ടായിരുന്നത്. സ്ഥലത്തെത്തിയ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

പദവി ദുരുപയോഗം ചെയ്തു; രജ്ഞന്‍ ഗൊഗോയിക്കെതിരായ ഹരജി തള്ളി സുപ്രീംകോടതിപദവി ദുരുപയോഗം ചെയ്തു; രജ്ഞന്‍ ഗൊഗോയിക്കെതിരായ ഹരജി തള്ളി സുപ്രീംകോടതി

പൊതുമുതല്‍ നശിപ്പിച്ചാല്‍ കുടുങ്ങും, യുപിയില്‍ നിയമം, യോഗിയുടെ കാര്യം മറന്നോയെന്ന് കോണ്‍ഗ്രസ്!!പൊതുമുതല്‍ നശിപ്പിച്ചാല്‍ കുടുങ്ങും, യുപിയില്‍ നിയമം, യോഗിയുടെ കാര്യം മറന്നോയെന്ന് കോണ്‍ഗ്രസ്!!

Thrissur
English summary
Thrissur jewellery shop robbery, More than Three and a half kilos of gold were stolen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X