തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെ ജ്വല്ലറി മോഷണത്തിൽ ട്വിസ്റ്റ്; സ്വർണം നഷ്ടപ്പെട്ടിട്ടില്ല, ഇൻഷൂറൻസ് തുക തട്ടാനെന്ന് സംശയം?

Google Oneindia Malayalam News

തൃശൂര്‍: കയ്പമംഗലത്തെ മൂന്ന് പീടികയിലെ ജ്വല്ലറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന മൂന്നരക്കിലോ സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നെന്ന റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. മൂന്ന് പീടിക തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയില്‍ മൂന്നരക്കിലോ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ കവര്‍ച്ചയില്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വിശദാംശങ്ങളിലേക്ക്...

 സ്വര്‍ണം ഉണ്ടായിരുന്നില്ല

സ്വര്‍ണം ഉണ്ടായിരുന്നില്ല

മോഷണം നടക്കുന്ന സമയത്ത് ജ്വല്ലറിയില്‍ സ്വര്‍ണം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നടത്തിയ പരിശോധനയിലും ജീവനക്കാരെയും ഉടമയെയും ചോദ്യം ചെയ്തപ്പോഴാണ് നിര്‍മായക വിവരങ്ങള്‍ ലഭിച്ചത്. അതേസമയം, ഭിത്തി തുരന്ന് ആരോ അകത്ത് കയറിയിട്ടുണ്ടെന്ന് എന്ന കാര്യം പൊലീസ് സമ്മതിക്കുന്നുണ്ട്.

ഭൂമിക്കടിയിലെ രഹസ്യഅറ

ഭൂമിക്കടിയിലെ രഹസ്യഅറ

ഭൂമിക്കടിയിലെ രഹസ്യ അറ തുറന്ന് അതില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം എടുത്തെന്നാണ് ഉടമ പറയുന്നത്. എന്നാല്‍ മോഷ്ടാക്കള്‍ അവിടെ എത്തിയിട്ടില്ലെന്നും അതില്‍ സ്വര്‍ണം സുക്ഷിച്ചിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ഇതുകൂടാതെ സെയില്‍സ് കൗണ്ടറിലെ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങള്‍ സ്വര്‍ണമായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 ബാങ്കില്‍ നിന്ന് വായ്പ

ബാങ്കില്‍ നിന്ന് വായ്പ

ജ്വല്ലറി ഉടമ കടയില്‍ ആറ് കിലോ സ്വര്‍ണം സ്‌റ്റോക്കുണ്ടെന്ന് കാണിച്ച് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഈ വായ്പയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വായ്പ് തിരിച്ചടവില്‍ നിന്ന് രക്ഷപ്പെടാന്‍ ഉടമ കെട്ടിച്ചമച്ച നാടകമാണോ എന്നും പൊലീസിനും സംശയമുണ്ട്. പൊലീസ് ഇക്കാര്യം അന്വേഷിക്കുകയാണ്.

ജ്വല്ലറി തുരന്നത്

ജ്വല്ലറി തുരന്നത്

അതേസമയം, ജ്വല്ലറി തുരന്ന് അകത്ത് കടത്ത് കയറിയത് ആരാണെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി പറഞ്ഞു. വെള്ളിയാഴ്ചയാണ് ജ്വല്ലറിയിലെ മോഷണം സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നത്. ആറ് മാസത്തോളം കച്ചവടവും ആളനക്കവുമില്ലാത്ത ജ്വല്ലറി കുത്തിത്തുറന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്നെന്നായിരുന്നു പരാതി.

പൊലീസിനെ അറിയിച്ചത് ഉടമ

പൊലീസിനെ അറിയിച്ചത് ഉടമ

വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് വീണ്ടും തുറന്നപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. ജ്വല്ലറി ഉഉയായ സലീമാണ് മോഷണ വിവരം ആദ്യം അറിയുന്നത്. കടയുടെ ഒരു വശത്തെ ഭിത്തി തുരന്ന് അകത്തേക്ക് കയറി ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യുകയായിരുന്നു എന്നാണ് പരാതി. ദേശീയപാതയുടെ വശത്തായാണ് ജ്വല്ലറി സ്ഥി ചെയ്യുന്നത്.

കോഴിക്കോട് ക്യാമ്പ് ചെയ്ത അജ്ഞാത സംഘം ഏത്? ടെന്റുണ്ടാക്കി ദിവസങ്ങള്‍ താമസിച്ചുകോഴിക്കോട് ക്യാമ്പ് ചെയ്ത അജ്ഞാത സംഘം ഏത്? ടെന്റുണ്ടാക്കി ദിവസങ്ങള്‍ താമസിച്ചു

സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് പിസി ജോര്‍ജ്സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് പിസി ജോര്‍ജ്

മലപ്പുറം ജില്ലയില്‍ കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരണ സംഖ്യ 30 ആയിമലപ്പുറം ജില്ലയില്‍ കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരണ സംഖ്യ 30 ആയി

Thrissur
English summary
Thrissur jewellery shop robbery; Police find no gold stolen from jewelery shop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X