തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടാപ്പകല്‍ ബൈക്കില്‍ കറക്കം: മോഷണത്തിന് വ്യത്യസ്ത രീതി; കല്‍ക്കി സന്തോഷിനെ അകാത്താക്കി പൊലീസ്

Google Oneindia Malayalam News

തൃശൂര്‍: വീടുപൂട്ടി താക്കോല്‍ ചെടിച്ചട്ടിയില്‍വെച്ചാണ് വെള്ളാനിക്കരയില്‍ താമസിക്കുന്ന വട്ടേക്കാട്ട് വീട്ടില്‍ മനോജും കുടുംബവും മാടക്കത്തറയിലെ ബന്ധുവീട്ടിലേക്കായി പോയത് . തിരിച്ചെത്തിയ സമയത്ത് അവര്‍ താക്കോല്‍ വെച്ചിരുന്ന ചെടിച്ചട്ടിയില്‍ താക്കോല്‍ ഉണ്ടായിരുന്നു . പിന്നീട് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം ആവശ്യത്തിന് എടുക്കാനായി നോക്കിയപ്പോഴാണ് കുടുംബം മോഷണവിവരം അറിയുന്നത് . അവര്‍ അപ്പോള്‍തന്ന പോലീസിനെ വിവരമറിയിക്കുകയും . പോലീസെത്തി പരിശോധന നടത്തിയതില്‍നിന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 6 പവനോളം സ്വര്‍ണ്ണാഭരണങ്ങളും . 90000 / രൂപയും മോഷണം പോയതായി മനസ്സിലാക്കാന്‍ കഴിഞ്ഞു .

Recommended Video

cmsvideo
തൃശ്ശൂര്‍: വീട്ടുകാർ ഒളിപ്പിക്കുന്ന താക്കോൽ കണ്ടെടുത്ത് മോഷണം: പ്രതി പിടിയിൽ
arrest

മോഷണം നടത്തിയ പ്രതിയെ കണ്ടെത്തുന്നതിനായി തൃശ്ശൂര്‍ സിറ്റി പോലീസ് ഞ ആദിത്യ കജടന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു . പ്രത്യക അന്വഷണസംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷണം നടന്ന് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി മോഷണകേസുകളിലെ പ്രതിയായ കല്‍ക്കി സന്തോഷ് അറസ്റ്റിലാകുന്നത് .

അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതില്‍നിന്ന് ചിറക്കേക്കോട് ആനന്ദ് നഗറില്‍ താമസിക്കുന്ന മടിച്ചിംപാറ വീട്ടില്‍ രവിയും കുടുംബവും വീടുപൂട്ടി താക്കോല്‍ തൂണിന്റ മുകളില്‍ ഒളിപ്പിച്ചുവെച്ച് പുറത്തുപോയ സമയത്ത് വീടിന്റ അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 2,20,000 രൂപ മോഷണം നടത്തിയതായി പ്രതിയായ കല്‍ക്കി സന്തോഷ് സമ്മതിച്ചിട്ടുണ്ട് .

ചിറക്കെക്കോട് സൗഹൃദകൂട്ടായ്മ പാവപ്പെട്ട ആളുകളെ സഹായിക്കാനായി സ്വരൂപിച്ചുവെച്ചിരുന്ന പണമാണ് കല്‍ക്കി സന്തോഷ് മോഷ്ടിച്ചത്.
തൈക്കാട്ടുശ്ശേരിയില്‍ വടക്കൂട്ട് വീട്ടില്‍ പ്രശാന്തനും കുടുംബവും വീട് പൂട്ടി ക്ഷേത്രദര്‍ശനത്തിനായി പോയ സമയത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം ചെയ്ത കേസ് , തലോര്‍ മണലാട്ടി സ്വദേശി മുയലന്‍ വീട്ടില്‍ അന്തോണി എന്നയാളുടെ പൂട്ടിയിട്ടിരുന്ന വീടിന്റ അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം ചെയ്ത കേസ് ,

വിയ്യൂര്‍ കുറ്റുമുക്ക് ശാന്തിനഗറിലുള്ള തേക്കാനത്ത് വീട്ടില്‍ പോള്‍ എന്നയാളുടെ പൂട്ടിയിട്ടിരുന്ന വീടിന്റ അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 4 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 25000 രൂപയും മോഷണം നടത്തിയ കേസ് , മുത്തുകൃഷ്ണപുരം വീട്ടില്‍ തങ്കപ്പന്‍ എന്നയാളുടെ വീടിന്റെ പൂട്ടുകള്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന് അലമാരകളുടെ പൂട്ടുകള്‍ തകര്‍ത്ത് ചികില്‍സക്കായി സൂക്ഷിച്ചിരുന്ന 40,000 രൂപ മോഷണം നടത്തിയ കേസ്, മരോട്ടിച്ചാല്‍ കിടങ്ങന്‍ വീട്ടില്‍ ബിനോയ് എന്നയാളുടെ വീടിന്റെ അകത്തുകടന്ന് വീട്ടില്‍ ഉണ്ടായിരുന്ന 25,000 രൂപ വിലവരുന്ന എല്‍ ഇഡി ടിവി മോഷണം നടത്തിയ കേസ്,

മണ്ണുത്തി ചേരുംകുഴി ആനിക്കാട് വീട്ടില്‍ മത്തായി എന്നയാളുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റ അകത്തുകടന്ന് ജോലി ചെയ്തുകൊണ്ടിരിക്കുന്ന പണിക്കാരുടെ ബാഗുകളില്‍നിന്നും , മറ്റും 25,000 രൂപ മോഷണം നടത്തിയ കേസ് , തളിക്കുളം തൊഴുത്തുപറമ്പില്‍ വീട്ടില്‍ സോമന്‍ എന്നയാളുടെ വീടിന്റ പണികള്‍ നടത്തികൊണ്ടിരിക്കുന്ന ജോലിക്കാരുടെ ബാഗുകളില്‍ നിന്ന് 50000/ രൂപ മോഷണംനടത്തിയ കേസ് , തുടങ്ങി നിരവധികേസുകള്‍ക്കാണ് കല്‍ക്കി സന്തോഷ് അറസ്റ്റിലാകുന്നത് . അറസ്റ്റിലായ കല്‍ക്കി സന്തോഷ് തൃശ്ശൂര്‍ വെസ്റ്റ് . മണ്ണുത്തി .പീച്ചി .കൊടകര ,പുതുക്കാട് ,വരന്തരപ്പിള്ളി . ഒല്ലൂര്‍ , വിയ്യൂര്‍ , എന്നീ പോലീസ് സ്റ്റേഷനുകളിലെ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് .

Thrissur
English summary
Thrissur: Kalki Santosh arrested in several theft cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X