തൃശൂരില്‍ ബസ് മറിഞ്ഞ് അപകടം; നിരവധിപേര്‍ക്ക് പരിക്ക്; യാത്രക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍
തൃശൂർ: തൃശൂർ കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് അപകടത്തിൽ പരിക്ക് പറ്റി. അമ്പത് പേർക്ക് പരിക്ക് പറ്റിയതായാണ് പുറത്തുവരുന്ന വിവരം.
പലരുടേയും നില ഗുരതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ വിവധി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടം നടന്നത് രാവിലെയായിരുന്നു. അതുകൊണ്ട് തന്നെ യാത്രക്കാരിൽ അധികവും കുട്ടികളും സ്ത്രീകളും ആയിരുന്നു.

നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞതെന്നാണ് നാട്ടുകാർ പറഞ്ഞത്. ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. റോഡ് പണി നടക്കുന്ന സ്ഥലം ആണെന്നാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം












Click it and Unblock the Notifications