തൃശൂരിൽ കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചു, പിന്നിൽ മറ്റൊരു ലോറിയിടിച്ചു; 4 പേരുടെ നിലഗുരുതരം
തൃശൂർ: കൊടകരയിൽ കെ എസ് ആർ ടി സി ബസ്സിന് പിന്നിൽ ലോറിയിടിച്ച് നിരവധിപേർക്ക് പരിക്ക്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.
ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടം ഉണ്ടായത്. വേളാങ്കണ്ണിയിൽ നിന്ന് തൃശൂർ എത്തി അവിടെ നിന്ന് കോട്ടയം ചങ്ങനാശ്ശേരിയിലേക്ക് സർവീസ് നടത്തിയ സൂപ്പർ എക്സ്പ്രസ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ദേശീയപാതയിൽ കൊടകര ജംഗ്ഷനിലേക്ക് തിരിയുന്നതിനിടെ മുന്നിൽ പോയ ലോറിയ്ക്ക് പിന്നിൽ ബസ്കെ ആദ്യം ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസ്സിന് പിന്നിൽ വന്നിരുന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ബസ്സിൽ ഇടിച്ചുകയറുകയും ചെയ്തു.

നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് എട്ട് പേർക്ക് കൂടി പരിക്ക് ഉണ്ട്.
ഇവരെ കൊടകരയിലെയും ചാലക്കുടിയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുഅതേ സമയം കോഴിക്കോട് കണ്ണൂർ റോഡിൽ ക്രിസ്ത്യന്‍ കോളജ് ജംക്ഷനില്‍ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. പുലര്‍ച്ചെ 4.50 നാണ് അപകടം ഉണ്ടായത്.












Click it and Unblock the Notifications