തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങി!!

Google Oneindia Malayalam News

തൃശൂര്‍: കൈപ്പറമ്പ് പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പടയൊരുക്കം കടുക്കുകയാണ്. തൃശൂര്‍ ജില്ല മൊത്തം കടുത്ത മത്സരത്തിനായി ഒരുങ്ങുമ്പോള്‍ കൈപ്പറമ്പ് മാത്രം അതില്‍ നിന്നെങ്ങനെയാണ് വിട്ട് നില്‍ക്കുക. കൃഷിയും കച്ചവടവും വ്യവസായ സ്ഥാപനങ്ങളും നിറഞ്ഞ പഞ്ചായത്താണ് കൈപ്പറമ്പ്. ഇത്തവണ ആര് ഇവിടെ ജയിക്കുമെന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. നിലവില്‍ സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. അതുകൊണ്ട് അവര്‍ ആത്മവിശ്വാസത്തിലാണ്.

1

കഴിഞ്ഞ തവണത്തെ ഇടത് തരംഗത്തിലാണ് കൈപ്പറമ്പ് ഇടതുപക്ഷം പിടിച്ചത്. 18 വാര്‍ഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫിന് 11 വാര്‍ഡിലും കഴിഞ്ഞ തവണ തേരോട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. വെറും ആറ് മണ്ഡലമാണ് യുഡിഎഫിന് ലഭിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മണ്ഡല ചരിത്രത്തിലെ ഏറ്റവും മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ക്ക് കൊണ്ടുവരാനായത്. ഇത് തങ്ങള്‍ക്ക് നേട്ടമാകുമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു. എന്നാല്‍ ഭരണവിരുദ്ധ വികാരത്തിലാണ് യുഡിഎഫ് പ്രതീക്ഷ.

പഞ്ചായത്തിലെ 18 വാര്‍ഡുകളിലെ റോഡുകള്‍ തങ്ങളുടെ ഭരണസമിതി സഞ്ചാര യോഗ്യമാക്കിയതായി എല്‍ഡിഎഫ് പറയുന്നു. അത് മറ്റാര്‍ക്കുമില്ലാത്ത നേട്ടമാണ്. ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളും ഇതോടൊപ്പം തങ്ങള്‍ നടപ്പാക്കിയെന്ന് എല്‍ഡിഎഫ് അവകാശപ്പെട്ടു. എന്നാല്‍ എല്‍ഡിഎഫ് നടപ്പാക്കിയ എല്ലാ പദ്ധതികളും യുഡിഎഫിന്റെ പദ്ധതികളുടെ തുടര്‍ച്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പുതിയതായി എല്‍ഡിഎഫ് ഒന്നും തുടങ്ങി വെച്ചിട്ടില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു.

സാധാരണ ജനങ്ങള്‍ക്ക് ഒരു പരിഗണന നല്‍കാത്ത ഭരണസമിതിയായിരുന്നു എല്‍ഡിഎഫിന്റേതെന്നും യുഡിഎഫ് പറയുന്നു. പഞ്ചായത്തിലാകമാനം ഈ അഞ്ച് വര്‍ഷം വികസന മുരടിപ്പ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ബിജെപിയും ആരോപിച്ചു. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണം ആര്‍ക്കൊപ്പമാണെന്ന് പ്രവചിക്കുക ബുദ്ധിമുട്ടാണ്. നാട്ടുകാരും സ്ഥാനാര്‍ത്ഥികളും ഒരുപോലെ മത്സരഫലം അറിയാന്‍ ആകാംക്ഷയിലാണ്. പ്രതീക്ഷകള്‍ തകിടം മറിഞ്ഞില്ലെങ്കില്‍ എല്‍ഡിഎഫ് തന്നെ ഭരണം നിലനിര്‍ത്തിയേക്കും.

Thrissur
English summary
thrissur: ldf hoping for a second term in kaiparambu panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X