ഭാര്യയെ സംശയം, മദ്യം വായിലൊഴിച്ച് കുട്ടികളുടെ മുന്നിലിട്ട് കുത്തിക്കൊന്നു; ഭർത്താവിന് ജീവപര്യന്തം
തൃശൂർ: ഭാര്യയെ കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂർ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ് തൃശ്ശൂർ ഒന്നാം അഡീഷണിൽ ജില്ലാ കോടതി ശിക്ഷിച്ചത്. 2017 മേയ് മൂന്ന് രാത്രി 11.30 ന് പ്രതിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് സംഭവം. രാത്രി മദ്യപിച്ച് വീട്ടിൽ എത്തിയ ജിതീഷ് ഭാര്യയുടെ മേലുള്ള സംശയത്തിന്റെ പേരിൽ വഴക്കുണ്ടാക്കി.
ഭാര്യ സന്ധ്യയുടെ വായിൽ മദ്യം ഒഴിക്കുകയും ഇവരെ മർദ്ദിക്കുകയും ചെയ്തു. ടോർച്ച് കാെണ്ട് തലക്കടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സന്ധ്യയെ മക്കളുടെ മുന്നിൽ വെച്ച് നെഞ്ചിലും വയറ്റിലും കത്തി കൊണ്ട് കുത്തി. സന്ധ്യയുടെയും മക്കളുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ജാമ്യം കിട്ടിയ പുറത്തിറങ്ങിയിരുന്ന പ്രതി ബന്ധുക്കളോടൊപ്പം താമസിച്ചിരുന്ന കുട്ടികളേയും ഭീക്ഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് 3 കുട്ടികളേയും സർക്കാർ ഷെൽട്ടർ ഹോമിലാക്കിയിരിക്കുകയാണ്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 15 സാക്ഷികളെയും 35 രേഖകളും 5 തൊണ്ടിമുതലും ഹാജരാക്കി. ദൃക്സാക്ഷികളായ കുട്ടികളുടെയും അയൽക്കാരുടെയും സാക്ഷി മൊഴികൾ നിർണയാകമായി. മൂന്ന് കുട്ടികളേയും പൂർണ അനാഥത്വത്തിലേക്ക് എത്തിച്ച പ്രതിയുടെ അതിക്രൂര പ്രവൃത്തിക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അതേ സമയം വിതുരയിൽ ഭാര്യയുമായി വഴിക്കിട്ട ശേഷം ഭർത്താവ് ജീവനൊടുക്കി. തിരുവനന്തപുരം വിതുരം സ്വദേശി സ്മിതേഷ് ( 38) ആണ് മരിച്ചത്. ഭാര്യയുമായി വഴക്കിട്ട ശേഷം കത്തിയെടുത്ത് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications