തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെ വായ്പാത്തട്ടിപ്പ് അന്വേഷിക്കാന്‍ ഉത്തരവ്: തട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘം!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലാ സഹകരണ ബാങ്കില്‍ 2014-17 കാലഘട്ടത്തില്‍ നടന്ന വായ്പാ ക്രമക്കേട് അന്വേഷിക്കാന്‍ രജിസ്ട്രാര്‍ ഉത്തരവ്. സഹകരണസംഘം വിജിലന്‍സ് ജോ. രജിസ്ട്രാര്‍ എം.എസ്. ശ്രീദേവി അടങ്ങുന്ന സംഘത്തെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി. രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.


2017 ല്‍ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റശേഷം ബാങ്കിലെ കുടിശിഖ 2014 ല്‍ 1.4 ശതമനം ഉണ്ടായിരുന്നത് 10 ശതമാനമായി ഉയര്‍ന്നെന്ന് കണ്ടെത്തി. കുടിശികയായ വായ്പകള്‍ ക്രമവിരുദ്ധമായി പുതുക്കി നല്കിയതും ഒരു വസ്തു ഈടിന്മേല്‍ മൂന്നും നാലും പേര്‍ക്ക് വന്‍ തുകകള്‍അനുവദിച്ചതുമടക്കം ക്രമക്കേടു കണ്ടെത്തി. തുടര്‍ന്നു ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, അഭിഭാഷകന്‍ എന്നിവരടങ്ങുന്ന വിദഗ്ധ സമിതി 63 ഫയലുകളില്‍ 113 വായ്പകള്‍ പരിശോധിച്ചു. ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവുണ്ടായത്.

fraud-22-

ദീര്‍ഘകാലം പ്രവാസിയായിരുന്ന കൊണ്ടാഴി സ്വദേശി തന്റെ ഭൂമി വില്‍ക്കാമെന്ന ഉറപ്പുനല്കി മുക്ത്യാര്‍ നല്‍കിയത് ദുരുപയോഗപ്പെടുത്തി കോടിക്കണക്കിന് രൂപ ചെറുതുരുത്തി ബ്രാഞ്ചില്‍നിന്ന് വായ്പയെടുത്തതായി പരാതി ലഭിച്ചു. ഈ തുക ഇദ്ദേഹത്തിന് കൈമാറാതെയും സ്ഥലം വില്‍ക്കാതെയും ഇദ്ദേഹത്തെ ഭീമമായ ബാധ്യതയിലേക്ക് തള്ളിവിട്ടു. പെരിഞ്ഞനത്തുള്ളയാള്‍ നല്‍കിയ പരാതിയില്‍ അദ്ദേഹത്തിന്റെ 10 സെന്റ് ഭൂമി പണയം നല്‍കി 35 ലക്ഷം രൂപ വസ്തു ഉടമസ്ഥനും മറ്റൊരാളും ചേര്‍ന്ന് വായ്പയെടുത്തെന്നും തിരിച്ചടയ്ക്കാതെ ലേലത്തിലെത്തിയെന്നും കണ്ടെത്തി. 700 സ്‌ക്വയര്‍ഫീറ്റ് മാത്രം വിസ്തൃതിയുള്ള ഒരു വീടും റോഡ് സൗകര്യം ഇല്ലാത്ത സ്ഥലത്ത് 75 ലക്ഷം രൂപ വിലയിട്ട്, വസ്തുതകള്‍ തെറ്റായി രേഖപ്പെടുത്തി 35 ലക്ഷം വായ്പ വിതരണം നടത്തിയെന്നും കണ്ടെത്തി. കമ്പനി രൂപീകരിച്ചു ചേലക്കോട്ടുകര സ്വദേശി ബാങ്കില്‍നിന്നും 10 കോടിയും കൈപ്പറ്റി. ഈ കമ്പനിയിലുള്ളവര്‍ക്കു പരസ്പരം അറിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

നിലവിലില്ലാത്ത അഞ്ചോളം പുതിയ കമ്പനികള്‍ രൂപീകരിച്ചശേഷം രജിസ്റ്റര്‍ ഓഫ് കമ്പല്‍സിലേക്ക് ബാലന്‍സ് ഷീറ്റോ അനുബന്ധ രേഖകളോ യഥാസമയങ്ങളില്‍ സമര്‍പ്പിക്കാതെയും വായ്പകള്‍ കൈക്കലാക്കി. ജൂണ്‍ 25ന് അന്വേഷണ സംഘം ബാങ്കില്‍ എത്തി അന്വേഷണ നടപടികള്‍ ആരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി അഡ്മിനിസ്‌ട്രേറ്റര്‍ ടി.കെ. സതീഷ്‌കുമാറും ജനറല്‍ മാനേജര്‍ ഡോ. എം. രാമനുണ്ണിയും അറിയിച്ചു.

Thrissur
English summary
thrissur loacal news loan fraud reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X