തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജയിലിലുള്ള യുവാവിനുവേണ്ടി കേസ് വാദിക്കാന്‍ പണം വാങ്ങി തട്ടിപ്പ്: അഭിഭാഷകനെതിരെ കേസെടുക്കാന്‍ ഉത്തരവ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ദുബായ് ജയിലില്‍ കിടക്കുന്ന യുവാവിനുവേണ്ടി കേസ് വാദിക്കാനെന്ന് പറഞ്ഞ് 3.50 ലക്ഷം രൂപ തട്ടിയെടുത്ത ചാവക്കാട് സ്വദേശിയായ അഭിഭാഷകനെതിരേ കേസെടുക്കാന്‍ കുന്നംകുളം കോടതി പോലീസിന് നിര്‍ദേശം നല്‍കി.

ചാവക്കാട് മണത്തല പുതുവീട്ടില്‍ അഡ്വ. റിപ്പിള്‍ ഹംസയ്‌ക്കെതിരേ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കുന്നംകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരിത രവീന്ദ്രന്‍ കുന്നംകുളം പോലീസിന് നിര്‍ദേശം നല്‍കി. അഡ്വ. പ്രിനു പി. വര്‍ക്കി മുഖേന ചൊവ്വന്നൂര്‍ അയിനിക്കുളങ്ങര തയ്യില്‍ വീട്ടില്‍ തോട്ടുപാടത്ത് കുമാരി നല്‍കിയ ഹര്‍ജിയിലാണു കോടതി നടപടി.

wwe-19-14

ദുബായില്‍ വിസിറ്റ് വിസയ്ക്ക് പോയ മകന്‍ നിഖില്‍ രണ്ട് വര്‍ഷമായി ദുബായ് ജയിലിലാണ്. ദുബായിലെ സുഹൃത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്ന് ദുബായ് പോലീസ് മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. ഈ ഫ്‌ളാറ്റില്‍ സുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന നിഖിലും പോലീസ് പിടിയിലായി. 2016 ഡിസംബര്‍ 24 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ സംഭവം അറിഞ്ഞാണ് ദുബായില്‍ കേസ് വാദിക്കാനെന്ന് പറഞ്ഞ് അഭിഭാഷകനായ റിപ്പിള്‍ ഹംസ നിഖിലിന്റെ അമ്മ കുമാരിയെ സമീപിക്കുന്നത്. ചാവക്കാട് കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകള്‍ വാദിക്കുന്ന അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ റിപ്പിള്‍ ഹംസ മകന്റെ കേസ് വാദിക്കാന്‍ വക്കീല്‍ ഫീസായി വിവിധ ഘട്ടങ്ങളിലായി 3.50 ലക്ഷം രൂപ വാങ്ങിയതായി കുമാരി നല്‍കിയ അന്യായത്തില്‍ പറയുന്നു. 2017 ജൂണ്‍ അഞ്ചിന് രണ്ട് ലക്ഷവും മേയ് മാസത്തില്‍ ഒരു ലക്ഷം രൂപയും ഓഗസ്റ്റില്‍ 50000 രൂപയും വക്കീല്‍ ഫീസായി കൈപ്പറ്റിയിരുന്നു. കുമാരിയുടെ അടുത്ത ബന്ധുവിന്റെ സ്വര്‍ണാഭരണം വിറ്റാണ് വക്കീല്‍ ഫീസായി പണം നല്‍കിയത്.

ദുബായ് കോടതിയില്‍ നാളിതുവരെ മകനുവേണ്ടി ഇയാള്‍ ഹാജരായിട്ടില്ലെന്ന് കുമാരി പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് സുപ്രണ്ട് യതീഷ് ചന്ദ്രയ്ക്ക് പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ അന്വേഷണുണ്ടായില്ല. കനത്ത മഴയിലും പ്രളയത്തിലും കുമാരി താമസിച്ചിരുന്ന ഓലയും ഷീറ്റും മേഞ്ഞിരുന്ന വീട് പൂര്‍ണമായും തകര്‍ന്ന് കുമാരി അടുപ്പുട്ടിയിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ക്യാമ്പ് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സുഹൃത്തായ മറ്റൊരു സ്ത്രീയോടൊപ്പം അവരുടെ വീട്ടിലാണ് താമസിക്കുന്നത്. കുമാരിയുടെ ഭര്‍ത്താവ് 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു.

Thrissur
English summary
thrissur local newa about fraud case against
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X