Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കലി; തൃശ്ശൂരിൽ 19 മരണം, ചാലക്കുടി മേഖലയില്‍ 5 ഹെലികോപ്റ്ററും 16 ബോട്ടുകളും രക്ഷാപ്രവർത്തനത്തിന്

തൃശ്ശൂർ: ചാലക്കുടി മേഖലയില്‍ 5 ഹെലികോപ്റ്ററുകളും നേവിയുടെ 16 ബോട്ടുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. രക്ഷപ്പെടുത്തുന്നവരെ തൃശൂര്‍ കേരളവര്‍മ്മ കോളേജ്, കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ പുനരധിവസിപ്പിക്കും. കണിമംഗലം - പാലയ്ക്കല്‍ റൂട്ടിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

വെട്ടുകാട് എട്ടാംകല്ല് കനാല്‍ബണ്ട് തകര്‍ന്ന് 2 വീടുകള്‍ നശിച്ചു. കുറാഞ്ചേരി ഉരുള്‍പ്പൊട്ടലില്‍ മരണമടഞ്ഞവര്‍ : മത്തായി (65), റോസ (55), സൗമ്യ (35), മെറിന്‍ (10), മില്‍ന (7), അമല്‍ (22), ജന്‍സന്‍ (45), അഖില്‍ (24), യാസൂത് (3), ഏയ്ഞ്ചല്‍ (10), സാലി (55), റോസി (65) എന്നിവരാണ് മരിച്ചത്.വടക്കാഞ്ചേരി പനങ്ങാട്ടുകരയില്‍ കോഴിഫാം വെള്ളത്തില്‍ മുങ്ങി.ആയിരക്കണക്കിന് കോഴികള്‍ ചത്തു.

Flood

വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് പാലിയേക്കരയില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ചു. ചെമ്പൂക്കാവ് കുണ്ടുവാറ,കൈനൂര്‍ വരന്തരപ്പിള്ളി , അന്നമനട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം കാത്ത് നിരവധി കുടുംബങ്ങള്‍. വിയ്യൂര്‍ പാലത്തിന് ബലക്ഷയമുള്ളതിനാല്‍ ഈ മേഖലയിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചെറുതുരുത്തിയില്‍ ഉരുള്‍പൊട്ടലില്‍ 3 പേരെ കാണാതായി.

ട്രെയിന്‍ ഗതാഗതം റോഡ് ഗതാഗതം എന്നിവ തടസപ്പെട്ടു. ജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍. പെരിങ്ങോട്ടുകരയില്‍ മരം വീണ് വൈദ്യുത കമ്പി പൊട്ടിയതിനെ തുടര്‍ന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ജില്ലയില്‍ 19 പേർ മരിച്ചതായി റിപ്പോർട്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+