എസ്ഡിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയടക്കം 19 പേര്‍ അറസ്റ്റില്‍
തൃശൂര്‍: എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് എസ്ഡിപിഐ ക്കെതിരേയുള്ള പോലീസ് നടപടി ശക്തമാക്കി. കുന്നംകുളത്ത് സിഐ കെജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ 14 പേരെ അറസ്റ്റുചെയ്തു.

എസ്ഡിപിഐ ജില്ലാ സെക്രട്ടറി മരത്തംകോട് വലിയകത്ത് അബൂബക്കര്‍ (42), മരത്തംകോട് കൂട്ടുങ്ങല്‍ സലീം (23), പഴുന്നാന കള്ളിപ്പറമ്പില്‍ ഷബീര്‍ (24), പഴുന്നാന ആണ്ടിയത്ത് മുഹമ്മദ് സലീം (41), ചൊവ്വന്നൂര്‍ നീര്‍ക്കാട്ട് വാകയില്‍ നവാസ് (39), പഴുന്നാന ഇത്തുണ്ണി ഞാലില്‍ മുഹമ്മദ് മുഹ്‌സിന്‍ (18), പഴുന്നാന ആമ്പാടത്ത് അബ്ദുള്‍ റഷീദ് (33), പഴുന്നാന ഐനിക്കല്‍ കുഞ്ഞിപ്പ (69), പഴുന്നാന എട്ടുകണ്ടത്തില്‍ മുഹമ്മദ് (43), പഴുന്നാന കണിച്ചിറക്കല്‍ അബ്ദുള്ള (41), പഴുന്നാന കള്ളിപ്പറമ്പില്‍ ഗഫൂര്‍ (26), അക്കിക്കാവ് ഓക്കയില്‍ സൈനുദ്ദീന്‍ (35), അക്കിക്കാവ് ഓക്കില്‍ സൈനുദ്ദീന്‍ (35), മരത്തംകോട് ചുള്ളിയില്‍ നവാസ് (44), ചിറനെല്ലൂര്‍ പട്ടിക്കര കുളങ്ങര ഖാലിദ് (50) എന്നിവരെയാണ് കുന്നംകുളം എസ്.ഐ. യു.കെ. ഷാജഹാന്‍ അറസ്റ്റുചെയ്തത്.
എസ്ഡിപിഐ കേന്ദ്രങ്ങളില്‍ തുടര്‍ന്നും പരിശോധനകള്‍ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. ഗുരുവായൂരില്‍ നടത്തിയ പരിശോധനയില്‍ അഞ്ചുപേര്‍ അറസ്റ്റിലായി.












Click it and Unblock the Notifications