Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാത അളവെടുപ്പ്: തളിക്കുളത്ത് സംഘര്‍ഷം; പോലീസ് വാഹനത്തില്‍നിന്ന് യുവാവിനെ മോചിപ്പിച്ചു!

തൃശൂര്‍: ദേശീയ പാത ബിഒടി വത്കരണത്തിന്‍െ്‌റ ഭാഗമായി സ്ഥലം അളവെടുപ്പ് തളിക്കുളത്ത് സംഘര്‍ഷത്തിനിടയാക്കി. സര്‍വ്വേ തടഞ്ഞ 20 പേരെ തളിക്കുളത്തും നാട്ടികയില്‍ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. അളവെടുപ്പ് യന്ത്രം മാറ്റിവച്ചെന്നാരോപിച്ച് ഒരു സമര സമിതി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു.

ഇന്നലെ രാവിലെയാണ് സംഘര്‍ഷാത്മക രംഗങ്ങള്‍ അരങ്ങേറിയത്. തളിക്കുളം ഹൈസ്‌കൂളിന് സമീപം നടന്നുകൊണ്ടിരിക്കെ ഭൂമി നഷ്ടപ്പെടുന്നവര്‍ സങ്കടവും പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. വീടും സ്ഥലവും നഷ്ടപ്പെടുന്ന കരുവത്ത് ഗിരിജ തന്നെ അറസ്റ്റ് ചെയ്യാന്‍ ഡെപ്യൂട്ടി കലക്ടറോട് കരഞ്ഞപേക്ഷിച്ചു. ആക്ഷന്‍ കൗണ്‍സിലും ദേശീയ പാത കുടിയിറക്ക് റോഡ് സ്വകാര്യവത്കരണ വിരുദ്ധ സമിതി പ്രകടനവും നടത്തി.

Protest

ഇതിനിടെ അളവ് യന്ത്രം മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റിവച്ചുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് ദേശീയ പാത കുടിയിറക്ക് സ്വകാര്യ വത്കരണ വിരുദ്ധ സമിതി പ്രവര്‍ത്തകനായ യുവാവിനെ വാടാനപ്പള്ളി അഢീഷണല്‍ എസ് ഐ സാദിഖലിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. പോലീസിന്റെ നീക്കം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തടയുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് യുവാവിനെ പോലീസ് ബലമായി പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തില്‍നിന്ന് പിടിച്ചിറക്കി. പിന്നീട് സ്ഥലത്തെത്തിയ എസ് ഐ: എം കെ രമേഷ് അളവെടുപ്പ് തടസ്സപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ചു.

എന്നാല്‍ ഈ അലൈന്‍ മെന്റ് അംഗീകരിക്കില്ലെന്നും അളവെടുക്കാന്‍ അനുവദിക്കില്ലെന്നും ആര്‍ എം പി സംസ്ഥാന പ്രസിഡന്റ് ടി എല്‍ സന്തോഷ്, ആനവിഴുങ്ങി സമര സമിതി പ്രസിഡന്റ് കെ എച് മിഷോര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇതോടെ ഭൂമി നഷ്ടപ്പെടുന്ന കരുവത്ത് ഗിരിജയും പോലീസ് വാഹനത്തില്‍ കയറി. പുലാമ്പുഴ ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ വി എ ഷാബിന്‍, ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ഭാരവാഹി സി കെ ശിവദാസ് ഉള്‍പ്പെടെ പതിനേഴ് പേരെ കരുതല്‍ തടങ്കലായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സമയം രണ്ട് മണിക്കൂറോളം അളവെടുപ്പ് നിര്‍ത്തിവച്ചു.

പിന്നീട് തളിക്കുളം കൊപ്രക്കളത്ത് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ അളവെടുപ്പ് തടഞ്ഞു.അവിടെ നിന്ന് മൂന്ന് പേരെയും വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടികയിലും പ്രതിഷേധിക്കാനെത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.വലപ്പാട് ടി കെ ഷൈജുവിന്റെ നേതൃത്വത്തില്‍ വിവിധ സ്‌റ്റേഷനുകളില്‍ നിന്നെത്തിയ കൂടുതല്‍ പോലീസ് സന്നാഹത്തോടെ ഉച്ചയ്ക്ക് ശേഷം അളവെടുപ്പ് പുനരാരംഭിക്കുകയായിരുന്നു.അറസ്റ്റ് ചെയ്തവരെ വൈകീട്ട് വിട്ടയച്ചു.ഡെപ്യൂട്ടി കലക്ടര്‍ ഐ പാര്‍വ്വതീദേവി, ലെയ്‌സണ്‍ ഓഫീസര്‍ എ കെ വാസുദേവന്‍, തഹസില്‍ദാര്‍മാരായ ഷംസുദ്ദീന്‍, ലിറ്റി, രേവ, സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ നാല് യൂണിറ്റുകളായി ആരംഭിച്ച അളവെടുപ്പ് പിന്നീട് മൂന്ന് യൂണിറ്റായി തുടര്‍ന്ന് ബൈപാസ് ഒഴികെ ഏങ്ങണ്ടിയൂര്‍ എലൈറ്റ് പടി മുതല്‍ നാട്ടിക വരെ അളന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+