• search

തൃശ്ശൂർ ജില്ലയില്‍ വിവിധ അപകടങ്ങളില്‍ വെള്ളിയാഴ്ച 12 പേര്‍ മരിച്ചു;2 ദിവസങ്ങളിലായി മരിച്ചത് 32 പേർ

  • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    തൃശ്ശൂർ: ജില്ലയില്‍ വിവിധ അപകടങ്ങളില്‍ വെള്ളിയാഴ്ച 12 പേര്‍ മരിച്ചു . ഇതോടെ രണ്ട് ദിവസങ്ങളിലായി 32 മേർ മരണപ്പെട്ടു. 6 മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തി. ഷാജി (80), മോഹനന്‍ (52) , ആശാദേവി (43) ഹെനോക് (5) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

    രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൈനീക ബോട്ടുകൾ കേരളത്തിലെത്തും, വെള്ളിയാഴ്ച രക്ഷപ്പെടുത്തിയത് 82442 പേരെ

    ചാലക്കുടിയില്‍ വീടിനു മുകളില്‍ മരം വീണ് രണ്ടുപേര്‍ മരിച്ചു. മുഞ്ഞേലി സ്വദേശി കണ്ണമ്പുഴ ആന്‍സന്‍ (45) ,അമ്മ ഏലിയാമ്മ (65) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തകരെ കാത്ത് വീടിന്റെ ടെറസില്‍ നില്‍ക്കുമ്പോഴാണ് മരം വീണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുന്നതിനിടയില്‍ ഹൃദയാഘാതം മൂലം ഒരാള്‍ മരിച്ചു. ചാലക്കുടി ചേനത്തുനാട് മുള്ളമായ്പറമ്പില്‍ ആന്റോ തിമേതി (76) ആണ് മരിച്ചത്.

    Flood

    മുള്ളൂര്‍ക്കരയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരശേരി ചാക്യാത്തില്‍ എഴുത്തച്ഛന്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (38) ണ് മരിച്ചത്. വരന്തരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് സ്ത്രീ മരിച്ചു. ദേശമംഗലം പള്ളത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പള്ളം കൊച്ചമ്പത്തൂര്‍ സജീവനാണ് മരിച്ചത്.

    കഴിഞ്ഞ ദിവസം രണ്ടു പേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ ആല ഗോതുരുത്തില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. പനങ്ങായില്‍ ശരത്ത് (28) ആണ് മരിച്ചത്. ചാലക്കുടിയില്‍ കെട്ടിടം തകര്‍ന്നു വീണു. 70 ഓളം പേര്‍ അഭയം തേടിയിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തകരെ കാത്ത് ഇനിയും ആയിരങ്ങള്‍. ചാലക്കുടി, അന്നമനട, വരന്തരപ്പിള്ളി, കൈനൂര്‍ , ആറട്ടുപുഴ മേഖലകളിലാണ് ജനങ്ങള്‍ കുരുങ്ങി കിടക്കുന്നത്.

    Thrissur

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    English summary
    Thrissur Local News: 32 persons were dead

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more