തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന്യമൃഗശല്യം; പ്രതിഷേധ കൂട്ടായ്മ നടത്തി; കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് എ വിജയരാഘവന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റയില്‍ ബഹുജനസംഘടന ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കൂട്ടായ്മ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയെ വയനാട്ടിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.

മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി വയനാട്ടില്‍ 60 ശതമാനവും വനമാണ്. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണം. ജില്ലയുടെ ഭൂമിശാസ്ത്രമനുസരിച്ച് ശാസ്ത്രീയമായ നടപടികളാണ് അനുയോജ്യം. അതിന്റെ ആദ്യഭാഗമെന്ന നിലയില്‍ കാടും നാടും വേര്‍തിരിക്കണം.

A Vijayaraghavan

വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ അടിയന്തരമായി അതിന് പരിഹാരം കാണുന്നതിനായി പ്രത്യേക ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നയം രൂപീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റ കര്‍ഷകവിരുദ്ധ നയങ്ങള്‍ മൂലം കാര്‍ഷികമേഖല അങ്ങേയറ്റത്തെ പ്രതിസന്ധിയിലാണ്. ഇതിന് പുറമെയാണ് വന്യമൃഗശല്യവും. ഇതോടെ വയനാട്ടുകാര്‍ അതിഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്.

വയനാട്ടുകാര്‍ നേരിടുന്ന പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. വന്യമൃഗ അക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ ശാശ്വതമായി രക്ഷിക്കണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. വന്യജീവി അക്രമണങ്ങളില്‍ നഷ്ടപരിഹാരം കൊടുക്കുന്നത് താല്‍ക്കാലിക ആശ്വാസമാണ്.

വന്യജീവി അക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ ആവാസ വ്യവസ്ഥിതി സൃഷ്ട്ടിക്കണം. റെയില്‍ ഫെന്‍സിങ്ങ് പോലുളള നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണമെന്നും അതിനാല്‍ അവശ്യമായ ഫണ്ട് കേന്ദ്രം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ കെ രാജന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. അഖിലേന്ത്യ കിസാന്‍സഭ വൈസ് പ്രസിഡന്റ് സത്യന്‍മൊകേരി, എം എല്‍ എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, സിപി എം ജില്ല സെക്രട്ടറി പി ഗഗാറിന്‍, പി എം ജോയി, ഫാദര്‍വര്‍ഗീസ് മണ്‍റോത്ത്, എന്‍ ഒ ദേവസ്യ, സി എം ശിവരാമന്‍, കെ വീരേന്ദ്രകുമാര്‍, സണ്ണി മാത്യു, എന്നിവര്‍ സംസാരിച്ചു.

Thrissur
English summary
Thrissur Local News about A Vijayaraghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X