തൃശൂരില്‍ കടല്‍ക്ഷോഭം രൂക്ഷം: 10,000 ഏക്കര്‍ കോള്‍നിലത്തില്‍ ഇരുപ്പൂ കൃഷിക്ക് നാശം,
തൃശൂര്‍: ഓപ്പറേഷന് കോള്‍ ഡബിള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10,000 ഏക്കര്‍(2,500 ഹെക്ടര്‍) കോള്‍ നിലത്തില്‍ ഇരുപ്പൂ കൃഷി ചെയ്യുന്നു. അന്തിക്കാട്, മുല്ലശ്ശേരി, ചേര്‍പ്പ്, പുഴയ്ക്കല്‍ ബ്ലോക്കുകളിലെ 22 കോള്‍ പടവുകള്‍ ഇരുപ്പൂ കൃഷിക്ക് മുന്നോട്ട് വന്നിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍. ജയശ്രീ, ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി. ഗോപിദാസ് എന്നിവര്‍ അറിയിച്ചു. ഇതിന്റെ ഉദ്ഘാടനം 15 ന് വൈകുന്നേരം അഞ്ചിന് വെങ്കിടങ്ങ് പൊണ്ണമുത കോള്‍പ്പടവില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും.
10,000 ഹെക്ടര്‍ കോള്‍ നിലമാണ് ജില്ലയിലുള്ളത്. ശേഷിക്കുന്ന പടവുകളില്‍ സ്ഥിരം ബണ്ട് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയശേഷം ഇരുപ്പൂ കൃഷി തുടങ്ങുമെന്ന് ഇവര്‍ അറിയിച്ചു. ഇരുപ്പൂ കൃഷിക്ക് കോള്‍ നിലങ്ങളെ സജ്ജമാക്കുമെന്ന് ദശാബ്ദങ്ങള്‍ക്കുമുമ്പ് പറഞ്ഞിരുന്നതാണ്. ജില്ലയിലെ എക്കാലത്തെയും സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. ഇതിനിടെ 4,000 ഹെക്ടറില്‍ ഇരുപ്പൂ കൃഷി ചെയ്തു.

പിന്നീട് പല കാരണങ്ങളാല്‍ അത് നിലച്ചു. ശേഷം ഒരു വിളയാണ് കൃഷി ചെയ്തിരുന്നത്. പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്കായി രണ്ട് ശില്‍പ്പശാലകള്‍ നടന്നു. കര്‍ഷകരും ഉദ്യോഗസ്ഥരും അടങ്ങിയ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. ഓപ്പറേഷന് കോള്‍ ഡബിള്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കര്‍ഷകദിനമായ 17 ന് കോര്പ്പറേഷന് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി. മൊയ്തീന് നിര്‍വഹിക്കും. മന്ത്രി സി. രവീന്ദ്രനാഥ്, സി.എന്‍. ജയദേവന് എം.പി, മേയര്‍ അജിത ജയരാജന്, പി.കെ. ബിജു എം.പി, ഇന്നസെന്റ് എം.പി. എന്നിവര്‍ പങ്കെടുക്കും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications