തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ കടല്‍ക്ഷോഭം രൂക്ഷം: 10,000 ഏക്കര്‍ കോള്‍നിലത്തില്‍ ഇരുപ്പൂ കൃഷിക്ക് നാശം,

Google Oneindia Malayalam News

തൃശൂര്‍: ഓപ്പറേഷന്‍ കോള്‍ ഡബിള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10,000 ഏക്കര്‍(2,500 ഹെക്ടര്‍) കോള്‍ നിലത്തില്‍ ഇരുപ്പൂ കൃഷി ചെയ്യുന്നു. അന്തിക്കാട്, മുല്ലശ്ശേരി, ചേര്‍പ്പ്, പുഴയ്ക്കല്‍ ബ്ലോക്കുകളിലെ 22 കോള്‍ പടവുകള്‍ ഇരുപ്പൂ കൃഷിക്ക് മുന്നോട്ട് വന്നിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍. ജയശ്രീ, ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി. ഗോപിദാസ് എന്നിവര്‍ അറിയിച്ചു. ഇതിന്റെ ഉദ്ഘാടനം 15 ന് വൈകുന്നേരം അഞ്ചിന് വെങ്കിടങ്ങ് പൊണ്ണമുത കോള്‍പ്പടവില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും.

10,000 ഹെക്ടര്‍ കോള്‍ നിലമാണ് ജില്ലയിലുള്ളത്. ശേഷിക്കുന്ന പടവുകളില്‍ സ്ഥിരം ബണ്ട് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയശേഷം ഇരുപ്പൂ കൃഷി തുടങ്ങുമെന്ന് ഇവര്‍ അറിയിച്ചു. ഇരുപ്പൂ കൃഷിക്ക് കോള്‍ നിലങ്ങളെ സജ്ജമാക്കുമെന്ന് ദശാബ്ദങ്ങള്‍ക്കുമുമ്പ് പറഞ്ഞിരുന്നതാണ്. ജില്ലയിലെ എക്കാലത്തെയും സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. ഇതിനിടെ 4,000 ഹെക്ടറില്‍ ഇരുപ്പൂ കൃഷി ചെയ്തു.

thrissur-map-05-

പിന്നീട് പല കാരണങ്ങളാല്‍ അത് നിലച്ചു. ശേഷം ഒരു വിളയാണ് കൃഷി ചെയ്തിരുന്നത്. പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്കായി രണ്ട് ശില്‍പ്പശാലകള്‍ നടന്നു. കര്‍ഷകരും ഉദ്യോഗസ്ഥരും അടങ്ങിയ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. ഓപ്പറേഷന്‍ കോള്‍ ഡബിള്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കര്‍ഷകദിനമായ 17 ന് കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. മന്ത്രി സി. രവീന്ദ്രനാഥ്, സി.എന്‍. ജയദേവന്‍ എം.പി, മേയര്‍ അജിത ജയരാജന്‍, പി.കെ. ബിജു എം.പി, ഇന്നസെന്റ് എം.പി. എന്നിവര്‍ പങ്കെടുക്കും.

Thrissur
English summary
Thrissur Local News about 10000 acres of agriculture crops damages in coal land.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X