കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക സര്‍വകലാശാല നിരോധന ഉത്തരവ് ലംഘിച്ച് പ്രതിഷേധ മാര്‍ച്ച്: സംഭവം തൃശൂരില്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും, ചട്ടവിരുദ്ധമായി നടത്തിയ സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തിലേക്ക് മാര്‍ച്ച് നടത്തി. പ്രകടനങ്ങളും ധര്‍ണയും നിരോധിച്ച ഉത്തരവ് ലംഘിച്ചു ജീവനക്കാര്‍ നടത്തിയ പ്രതിഷേധ പ്രകടനം കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ജനറല്‍ സെക്രട്ടറി ഹരിലാല്‍ ഉദ്ഘാടനം ചെയ്തു.


യു.ജി.സി. അടക്കം നിരോധിച്ച് സര്‍വകലാശാലകളെ നാശത്തിലേക്കു തിരിച്ചുവിടുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പൊതുജന പ്രതിരോധമാണ് ഉയരുകയെന്ന് അദ്ദേഹം പറഞ്ഞു. ഇതു മനസിലാക്കാതെയാണു പ്രതിഷേധത്തിനു വിലക്കേര്‍പ്പെടുത്തുന്നത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസൃതമല്ല. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംസാരിക്കരുത് എന്ന് ഉത്തരവിറക്കിയവര്‍ ഇക്കാര്യം മനസിലാക്കണമെന്നു പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കത്തിച്ചുകൊണ്ട് ജീവനക്കാര്‍ കത്തിച്ചു.

thrissur-map-

സര്‍വകലാശാലയില്‍ അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിലക്കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു. അമ്പലവയല്‍ ഗവേഷണ കേന്ദ്രത്തിലെ അഴിമതിയെക്കുറിച്ച് അടുത്ത ഭരണസമിതിയില്‍ തീരുമാനമെടുക്കുമെന്ന് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചാന്‍സിലര്‍ അറിയിച്ചു. പട്ടാമ്പി ഗവേഷണ കേന്ദ്രത്തിലെ പോസ്റ്റ് ഷിഫ്ട് ചെയ്ത വിഷയം പുന:പരിശോധിക്കുമെന്നും ഉറപ്പ് നല്‍കി. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്ന് അന്യായമായി നടത്തിയ ട്രാന്‍സ്ഫര്‍ ഭരണസൗകര്യത്തിനാണെന്ന വൈസ് ചാന്‍സ്‌ലറുടെ നിലപാടിനെ ജനറല്‍ കൗണ്‍സില്‍ പ്രതിനിധി പി.കെ. ശ്രീകുമാര്‍ ശക്തമായി എതിര്‍ത്തു.

നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന നിലപാടല്ല ഭരണസമിതി സ്വീകരിച്ചതെന്ന് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.വി. ഡെന്നി അറിയിച്ചു. താഴ്ന്ന വിഭാഗത്തില്‍പ്പെട്ട മൂന്ന് ജീവനക്കാരെ അന്യായമായി ട്രാന്‍സ്ഫര്‍ ചെയ്ത് എന്ത് ഭരണസൗകര്യമാണ് ലഭിക്കുക എന്ന് വ്യക്തമാക്കാന്‍ സര്‍വകലാശാല തയാറാകണം. കാടന്‍നിയമങ്ങള്‍ കൊണ്ടുവന്നാല്‍ അതിന് എതിരേ തൊഴിലാളികളുടെ ഐക്യനിര കെട്ടിപ്പടുക്കുമെന്നും വ്യക്തമാക്കി. അതേസമയം ജീവനക്കാടെ പെമാറ്റച്ചട്ടങ്ങളെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് വി.സി ജന.കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു. അതു ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു.

പൊതു അന്തരീക്ഷം കലുഷിതമാന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതു ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് സര്‍ക്കുലര്‍ ഇറക്കിയത്. സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചെന്ന വാദവും അസ്ഥാനത്താണ്. ഓഫീസിള്ളില്‍ പ്രകടനങ്ങളും സമരങ്ങളും നടത്തുന്നതില്‍ നിന്നു പിന്തിരിയണമെന്ന അഭ്യര്‍ഥനയെ സമരം നിരോധിച്ചെന്ന തരത്തില്‍ വ്യാഖാനിച്ചു. അമ്പലവയല്‍ ഗവേഷണ കേന്ദ്രത്തിലെ അഴിമതികള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്ന് ചോദ്യത്തിനുത്തരമായി വി.സി. പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് വിശദമായി പഠിച്ചു വരുകയാണെന്നും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ആരെയും വെറുതെ വിടില്ലെന്നും കെ.രാജന്‍ എം.എല്‍.എ. ഉറപ്പു നല്കി. സര്‍വകലാശാലാ ആസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കായി പരാതി പരിഹാര സെല്‍ ആരംഭിക്കണമെന്നും സര്‍വകലാശാലാ യൂണിയനുള്ള ധന സഹായം വര്‍ദ്ധിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങളും അനുഭാവപൂര്‍ണം പരിഗണിക്കാമെന്ന് വി.സി. ഉറപ്പു നല്‍കി.വൈസ് ചാന്‍സലര്‍ ഡോ.ആര്‍.ചന്ദ്ര ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഭരണ സമിതിയംഗങ്ങളായ കെ.രാജന്‍ എം എല്‍ എ, ഡോ. എ. അനില്‍ കുമാര്‍, ഡോ.ടി. പ്രദീപ് കുമാര്‍, അനിതാ രാധാകൃഷ്ണന്‍, ഡോ. കെ. അരവിന്ദാക്ഷന്‍, ധനകാര്യ സ്‌പെഷ്യല്‍ സെക്രട്ടറി രാജപ്പന്‍,രജിസ്ട്രാര്‍ ഡോ. പി.എസ്. ഗീതക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Thrissur Local News about agricultural university.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X