വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചെന്ന് ആരോപണം: കയറ്റിറക്ക് തൊഴിലാളി വിഷം കഴിച്ച് മരിച്ചു, തൃശൂരില്‍
തൃശൂര്‍: വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതില്‍ മനംനൊന്ത് കയറ്റിറക്ക് തൊഴിലാളിയായ ഗൃഹനാഥന്‍ വിഷം കഴിച്ച് മരിച്ചു. വെള്ളിക്കുളങ്ങര രണ്ടുകൈ സ്വദേശിയായ കൈനിക്കര സന്തോഷ്(33) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കയറ്റിറക്കുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ വെള്ളിക്കുളങ്ങര ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്‍ സന്തോഷിനെ വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ ഓഫീസില്‍ ഹാജരാകാനും ശാസിച്ചു. ഇതില്‍ മനം നൊന്താണ് സന്തോഷ് വിഷം കഴിച്ചെതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.രണ്ടുകൈ ബസ് സ്റ്റോപ്പിലാണ് മൃതദേഹം കണ്ടെത്തിയത് .ഇന്നലെ രാത്രി എട്ടുവരെ മൃതദേഹം നാട്ടുകാര്‍ പ്രതിഷേധസൂചകമായി തടഞ്ഞുവെച്ചു. ഡി.എഫ്.ഒയും വെള്ളിക്കുളങ്ങര പോലീസും സ്ഥലത്തെത്തി പരാതി സ്വീകരിച്ച് നടപടി എടുക്കാമെന്ന് ഉറപ്പു നല്‍കിയാണ് മൃതദേഹം തൃശൂര്‍ ഗവ. മെഡി. കോളജിലേക്ക് മാറ്റിയത്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.ഭാര്യ;ഷൈജി. മക്കള്‍: അനന്തു,മാളു.












Click it and Unblock the Notifications