തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടിയ താരത്തിന് കോച്ചിങ്ങിനു പോകാന്‍ പണമില്ല: സംഭവം തൃശൂരില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: റഷ്യയില്‍ 20 ദിവസത്തെ കോച്ചിങ്ങിനു പോകാന്‍ പണമില്ലാതെ കഷ്ടപ്പെടുകയാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ സ്‌പോര്‍ട്‌സ് താരം.പഴുവില്‍ വെസ്റ്റ് ഞായക്കാട്ട് വീട്ടില്‍ ബിജുവിന്റെ മകളായ ബിനിഷയാണ് പണം ഇല്ലാതെ കഷ്ടപ്പെടുന്നത്. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള ചെലവുകള്‍ ഒളിമ്പിക്‌സ് അസോസിയേഷനാണ് വഹിക്കുന്നത്.


എന്നാല്‍ ഇതിനു മുന്നോടിയായി റഷ്യയില്‍ നടക്കുന്ന കോച്ചിങ് ക്ലാസില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് പിതാവ് ബൈജു പറഞ്ഞു. കോച്ചിങ്ങിന് റഷ്യയില്‍ പോകാന്‍ വേണ്ട ഒരു ലക്ഷം രൂപ സ്വയം കണ്ടെത്തണം എന്നറിയിച്ചുള്ള കുറാഷ് അസോസിയേഷന്റെ കത്ത് കഴിഞ്ഞ ദിവസം ബിനിഷയ്ക്ക് ലഭിച്ചു. എന്നാല്‍ ടയര്‍ പഞ്ചര്‍ കട നടത്തുന്ന പിതാവിന് തന്റെ തുച്ഛമായ വരുമാനത്തില്‍നിന്ന് ഇതിനുള്ള തുക കണ്ടെത്താനാകാത്തതിലുള്ള വിഷമത്തിലാണ് ഈ കുടുംബം. കുറാഷ് വിഭാഗത്തില്‍ ഇന്ത്യയില്‍നിന്നുള്ള പതിനാറംഗ സംഘത്തോടൊപ്പം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനാണ് ബിനിഷ യോഗ്യത നേടിയത്.ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്റ്റ് 18 മുതലാണ് ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

ineesha11

എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ബിനിഷ ജൂഡോ, റെസ്ലിങ് എന്നിവയില്‍ പരിശീലനം നേടുന്നത്. തുടര്‍ന്നാണ് കുറാഷില്‍ എത്തുന്നത്. തൃശൂര്‍ സെന്റ്‌മേരീസ് കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ബിനിഷ. സഹോദരിമാരായ സനിഷയും സാനിയയും ജൂഡോ, റെസ്ലിങ് താരങ്ങളാണ്. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ബിനിഷയ്ക്കു ഏഷ്യന്‍ ഗെയിംസ് എന്ന സ്വപ്നം പൂവണിയാന്‍ സുമനസുകള്‍ കനിയുമെന്നുള്ള പ്രതീക്ഷയിലാണ് കുടുംബം.

Thrissur
English summary
Thrissur Local News about athlets facing challenge for training.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X