തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂര്‍ ക്ഷേത്രം: ദേവസ്വം കംഫര്‍ട്ട് സ്‌റ്റേഷനിലെ ശുചിമുറിക്ക് മേല്‍മറയില്ലെന്ന് ആരോഗ്യ വകുപ്പ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ദിനം പ്രതി അനേകായിരം ഭക്തര്‍ എത്തുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേവസ്വം കംഫര്‍ട്ട് സ്‌റ്റേഷനിലെ ശുചിമുറിക്ക് മേല്‍മറയില്ല. കംഫര്‍ട്ട് സ്‌റ്റേഷനിലെ സ്ത്രീകളുടെ ശുചിമുറിക്കാണ് മേല്‍മറയില്ലാത്തത്. ഇതിനെ തുടര്‍ന്ന് ഭക്തര്‍ കുത്തിയിരിപ്പു സമരം നടത്തി.

പ്രതിഷേധത്തെ തുടര്‍ന്ന് പോലീസെത്തി കംഫര്‍ട്ട് സ്‌റ്റേഷന്‍ പൂട്ടിച്ചു. സ്വകാര്യ വ്യക്തിക്ക് ദേവസ്വം കരാര്‍ നല്‍കിയ കിഴക്കേനടയിലെ മൂന്ന് നിലയുള്ള കംഫര്‍ട്ട് സ്‌റ്റേഷനിലാണ് സ്ത്രീകളുടെ ശുചിമുറിക്ക് മേല്‍മറയില്ലാത്തത്. ഓപ്പണ്‍ ടെറസിന് മുകളിലുണ്ടായിരുന്ന മറയും നശിച്ച നിലയിലാണ്. പത്തോളം ശുചിമുറികള്‍ ഇവിടെ നിരനിരയായുണ്ട്. ഇതില്‍ മൂന്ന് ശുചിമുറിയാണ് മേല്‍മറയില്ലാതിരുന്നത്. ആരോഗ്യ വകുപ്പിലെ ഡി.വി.സി. യൂണിറ്റിലെ താത്കാലിക ജീവനക്കാരായ നാല് യുവാക്കള്‍ രാവിലെ മലേറിയ സര്‍വ്വേക്കെത്തി മുകള്‍ നിലയില്‍ കയറിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ദേവസ്വത്തിലും പോലീസിലും പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല. അറ്റകുറ്റപ്പണി നടത്തുന്നതുവരെ അടച്ചിടണമെന്നാവശ്യപ്പെട്ട് ഉച്ചയോടെ നാലുപേര്‍ കംഫര്‍ട്ട്‌സ്‌റ്റേഷന്റെ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

thrissur-map

മുല്ലശ്ശേരി സ്വദേശികളായ നെടിയേടത്ത് സുജിത്, പാപ്പാളി അനില്‍ ആനന്ദ്, പാണ്ടിയത്ത് പ്രണവ്, വാടാനപ്പിള്ളി ആറുകെട്ടി മിതേഷ് എന്നിവരാണ് കുത്തിയിരിപ്പ് നടത്തിയത്. സ്ത്രീകളടക്കമുള്ള ഭക്തരും ഇവര്‍ക്കൊപ്പം സമരത്തില്‍ പങ്കാളികളായി. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംഘപരിവാര്‍ സംഘടനകളുമെത്തി. 2008ല്‍ ഉദ്ഘാടനം ചെയ്ത കംഫര്‍ട്ട് സ്‌റ്റേഷനില്‍ പിന്നീട് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. സൗജന്യമായി അനുവദിക്കുന്ന മൂത്രപ്പുരയ്ക്ക് കരാറുകാരന്‍ പണം ഈടാക്കുന്നുണ്ടെന്നും ശുചിമുറിക്കും കുളിമുറിക്കും അമിത തുകയാണ് വാങ്ങുന്നതെന്നും ആരോപണമുയര്‍ന്നു.

ഇത്തരം സൗകര്യങ്ങള്‍ ദേവസ്വം സൗജന്യമായി നേരിട്ട് നടത്തണമെന്നും സ്വകാര്യ വ്യക്തികള്‍ക്ക് ടെണ്ടര്‍ നല്‍കുകയല്ല വേണ്ടതെന്നും ഭക്തജനം ആവശ്യപ്പെട്ടു. എസ്.ഐ, അനൂപ് ജി മേനോന്‍, എ.എസ്.ഐ. കെ. ഓമനക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയായിരുന്നു.

അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദേശത്തെ തുടര്‍ന്ന് വൈകിട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ ആരംഭിച്ചതോടെയാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. കംഫര്‍ട്ട് സ്‌റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ നടന്നു വരുന്നതിനിടെയാണ് ഭക്തരുടെ പ്രതിഷേധം ഉണ്ടായെതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

Thrissur
English summary
Thrissur Local News about comfort station in guruvayoor temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X