തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ. രാധാകൃഷ്ണനെതിരെ പാര്‍ട്ടി നടപടി എടുക്കണം; അനില്‍ അക്കര എം.എല്‍.എ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സി.പി.എമ്മിലെ വനിതാ നേതാക്കള്‍ക്കെതിരേ ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ എം.എല്‍.എവരെ നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ തുടരാനുള്ള സാധ്യത ഒരുക്കിയ കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്ന് അനില്‍ അക്കര എം.എല്‍.എ. ഇക്കാര്യം പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. മുന്‍കാലങ്ങളിലെ പീഡന കേസുകളില്‍ പി. ശശി മുതല്‍ ഗോപി കോട്ടമുറിയ്ക്കല്‍ വരെയുള്ള നേതാക്കള്‍ക്കെതിരെ കൃത്യമായ നടപടിക്രമങ്ങള്‍ പാര്‍ട്ടി തലത്തിലെങ്കിലും സ്വീകരിച്ചുവന്നിരുന്നു.

Anil Akkara

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വടക്കാഞ്ചേരിയിലെ സി.പി.എം. അനുഭാവികളായ കുടുംബത്തിന് നേരെയുണ്ടായ ആക്രമണവും അതില്‍ യുവതിക്കുനേരെയുണ്ടായ പീഡനവും ആദ്യഘട്ടത്തില്‍ ശരിയായ രീതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പിന്നീട് ഇരയെ അപമാനിക്കുന്ന തരത്തില്‍ പത്രസമ്മേളനം നടത്തി കേസ് അട്ടിമറിച്ച മുന്‍ സ്പീക്കര്‍ കൂടിയായ കെ. രാധാകൃഷ്ണന്‍ പ്രതികള്‍ക്ക് അനുകൂലമായി നടത്തിയ നടപടികളാണ് സി.പി.എമ്മില്‍ ആര്‍ക്കും ആരേയും പീഡിപ്പിക്കാം എന്ന നിലയില്‍ എത്തിച്ചത്. മണ്ണാര്‍ക്കാട്ടെ പീഡന കേസിനെ തുടര്‍ന്ന് പാലക്കാട് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും കെ. രാധാകൃഷ്ണന്‍ പങ്കെടുത്തിരുന്നു.

സെക്ഷൻ 377 തോട്ടിൽ കളഞ്ഞ സുപ്രീം കോടതി വിധിയിൽ ഞെട്ടൽ... പ്രതീക്ഷ തെറ്റിക്കാതെ ജമാഅത്തെ ഇസ്ലാമിസെക്ഷൻ 377 തോട്ടിൽ കളഞ്ഞ സുപ്രീം കോടതി വിധിയിൽ ഞെട്ടൽ... പ്രതീക്ഷ തെറ്റിക്കാതെ ജമാഅത്തെ ഇസ്ലാമി

അതിനുശേഷം പത്രക്കാരെ കണ്ടപ്പോഴും പരാതി ലഭിച്ചിട്ടില്ലെന്ന രാധാകൃഷ്ണന്റെ വാക്കുകള്‍ വടക്കാഞ്ചേരി കേസിന്റെ തനിയാവര്‍ത്തനമായിരുന്നു. തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയിലെ ഡി.വൈ.എഫ്.ഐ. വനിതാ നേതാവിന്റെ കേസിലും തോളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുമായ നേതാവ് പെന്‍ഷന്‍ കൊടുക്കാന്‍വേണ്ടി വീട്ടില്‍ കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ആദ്യഘട്ടങ്ങളില്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നതും വടക്കാഞ്ചേരി കേസിന്റെ കീഴ്‌വഴക്കം തൃശൂര്‍ ജില്ലാ സി.പി.എം. കമ്മിറ്റി തുടരുന്നതുകൊണ്ടാണ്. മണ്ണാര്‍ക്കാട്ടെ യുവതിയും ഇരിങ്ങാലക്കുടയിലെ യുവതിയും തോളൂരിലെ യുവതിയും തൃശൂര്‍ ജില്ലയില്‍ ജീവിച്ചുവരുന്നവരാണ്.

സ്കൂട്ടർ മോഷണം അന്വേഷിച്ചപ്പോൾ ചുരുളഴിഞ്ഞത് വൻ ഹണിട്രാപ്പ് തട്ടിപ്പ്; രഹസ്യകോഡുകൾ, പ്രമുഖരടക്കം ഇരകൾസ്കൂട്ടർ മോഷണം അന്വേഷിച്ചപ്പോൾ ചുരുളഴിഞ്ഞത് വൻ ഹണിട്രാപ്പ് തട്ടിപ്പ്; രഹസ്യകോഡുകൾ, പ്രമുഖരടക്കം ഇരകൾ

ഇതിനുമുമ്പ് മുളങ്കുന്നത്തുകാവ് ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള തിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനും സി.പി.എം. മുളങ്കുന്നത്തുകാവ് ലോക്കല്‍ കമ്മിറ്റി അംഗവുമായ പ്രാദേശിക സി.പി.എം. നേതാവ് ബാങ്കിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇതേ നിലപാട് തന്നെയാണ് സി.പി.എം. സ്വീകരിച്ചത്. ഈ കേസില്‍ ഈ സംഭവം പാര്‍ട്ടിയില്‍ പരാതി പറഞ്ഞ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ മുളങ്കുന്നത്തുകാവ് ലോക്കല്‍ കമ്മിറ്റി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. കേരളത്തില്‍ ഇന്ന് സി.പി.എമ്മിന് ഉണ്ടായിട്ടുള്ള ഈ നാണക്കേടിന്റെയും ഗതികേടിന്റെയും പ്രധാന കാരണം വടക്കാഞ്ചേരി പീഡന കേസിലെ പ്രതികള്‍ക്ക് സി.പി.എം. തൃശൂര്‍ ജില്ലാ കമ്മിറ്റിയും പ്രത്യേകിച്ച് അന്ന് സെക്രട്ടറിയായിരുന്ന കെ. രാധാകൃഷ്ണനും നല്‍കിയ പിന്തുണയാണ്. ഈ വിഷയങ്ങളില്‍ സത്യസന്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നതെങ്കില്‍ ആദ്യം വടക്കാഞ്ചേരി കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുമാണ് സി.പി.എം. ശ്രമിക്കേണ്ടത്. അതല്ലെങ്കില്‍ കേസ് അന്വേഷണം അട്ടിമറിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വടക്കാഞ്ചേരി കേസ് അന്വേഷണ സംഘമായ പൂങ്കുഴലി ഐ.പി.എസ്, സി.ഐ. എലിസബത്ത് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമിനെ ഏല്‍പ്പിക്കുന്നതാവും ഉചിതമെന്നും അനില്‍ അക്കര എഴുതിയ കത്തില്‍ പറയുന്നു.

Thrissur
English summary
thrissur local news about cpim leader k radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X