തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചേരമന്‍ ജുമാമസ്ജിദില്‍ 'ആറടി' മണ്ണില്ല: ആഗ്രഹം സഫലമാകാതെ നജ്മല്‍ ബാബു വിടവാങ്ങി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ആഗ്രഹം സഫലമാകാതെ നജ്മല്‍ ബാബു വിടവാങ്ങി | Oneindia Malayalam

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ചേരമന്‍ ജുമാമസ്ജിദില്‍ സംസ്‌കാരം നടത്തണമെന്ന ആഗ്രഹം സഫലമാകാതെ ജോയി വിടവാങ്ങി. വിവാദങ്ങള്‍ക്കൊടുവില്‍ നജ്മല്‍ബാബു എന്ന ടി എന്‍ ജോയിയുടെ ഭൗതിക ശരീരം വൈകിട്ട് ആറിനു സഹോദരന്‍ ടി എന്‍ മോഹനന്റെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മതാചാരങ്ങള്‍ ഒഴിവാക്കി. സവര്‍ണ ഫാസിസത്തോടുള്ള പ്രതിഷേധ സൂചകമായി ഇസ്ലാം മതത്തെ ആശ്ലേഷിച്ച ജോയ് തന്റെ ഭൗതിക ശരീരം ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമന്‍ മസ്ജിദില്‍ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പത്ര സമ്മേളനം നടത്തിയും പൊതു വേദികളിലും സൗഹൃദ സംഭാഷണങ്ങളിലും ജോയ് ഈ ആവശ്യം നിരന്തരം ഉന്നയിച്ചു. മുസ്ലിം പേര് സ്വീകരിച്ചെങ്കിലും മതം മാറിയില്ലെന്നാണ് എതിര്‍വാദം. ചേരമന്‍ പള്ളി ഒരു മത സ്ഥാപനമാണെന്നും ഒരു മതത്തിന്റെയും വിശ്വാസം ഉള്‍ക്കൊള്ളാത്ത ജോയിയെ ഒരു പ്രത്യേക മതത്തിന്റെ സ്ഥാപനത്തില്‍ അടക്കം ചെയ്യുവാന്‍ പാടില്ലെന്നും സി.പി.എം. നേതാക്കളടക്കമുള്ള രാഷ്ട്രീയ നേതൃത്വം നിലപാടെടുത്തു. ധീരനായ ആ നേതാവിന്റെ അവസാന പോരാട്ടമായിരുന്നു തന്റെ സംസ്‌കാരത്തില്‍ ഉയര്‍ത്തേണ്ടിയിരുന്ന പ്രതിഷേധം. പക്ഷേ അതുണ്ടായില്ല.

ബുധനാഴ്ച രാവിലെ 11 മുതല്‍ ഉച്ചവരെ ശൃംഗപുരം മെഡികെയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും വൈകിട്ട് മൂന്നു മുതല്‍ അഞ്ചുവരെ കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയിലും പൊതുദര്‍ശനത്തിന് വച്ചു. രാവിലെ പൊതുദര്‍ശനത്തില്‍ മുന്‍ നക്‌സലൈറ്റ് നേതാവ് കെ. വേണു, കെ. അജിത, സിനിമാനടന്‍ ജോയ് മാത്യു, എം.എല്‍.എ മാരായ വി.ആര്‍. സുനില്‍കുമാര്‍, ഇ.ടി. ടൈസണ്‍, വൈശാഖന്‍, നഗരസഭ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയില്‍ മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, അരുണന്‍ എം.എല്‍.എ, വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ, സിനിമാ നടന്‍ ജോയ് മാത്യു, ബിനോയ് വിശ്വം, എന്‍.എം. പിയേഴ്‌സന്‍, പി.ടി. കുഞ്ഞുമുഹമ്മദ്, എന്‍.എസ്. മാധവന്‍, എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് ഇ.എം. അബ്ദുള്‍ ലത്തിഫ്, എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി പി.ആര്‍. സിയാദ്, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസിമുദ്ദീന്‍ എളമരം തുടങ്ങിയ ആയിരക്കണക്കിന് പേര്‍ പൊതുദര്‍ശനത്തിനെത്തി. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്കു വേണ്ടി അമ്പാടി വേണു റീത്ത് സമര്‍പ്പിച്ചു.

 മതം മാറ്റം മൂന്ന് വര്‍ഷം മുമ്പ്!

മതം മാറ്റം മൂന്ന് വര്‍ഷം മുമ്പ്!


മൂന്നുവര്‍ഷം മുമ്പാണു ടി.എന്‍. ജോയ് ഇസ്ലാം മതത്തിലേക്കു മാറി നജ്മല്‍ ബാബു എന്ന പേര് സ്വീകരിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നീട് കൊടുങ്ങല്ലൂര്‍ ചേരമന്‍ ജുമാമസ്ജിദില്‍ മൃതദേഹം ഖബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അദ്ദേഹം പള്ളിക്കമ്മിറ്റിക്കാര്‍ക്ക് അപേക്ഷയും നല്‍കിയിരുന്നു. പള്ളിക്കമ്മിറ്റിക്കാര്‍ ഇത് അംഗീകരിച്ചെന്നുംഅദ്ദേഹം സൂചിപ്പിച്ചിരുന്നു. ജോയിയുടെ പ്രതിഷേധങ്ങളുടെ മുനയൊടിക്കുന്ന തീരുമാനമാണ് അദ്ദേഹത്തിന്റെ മരണശേഷം ബന്ധുക്കളും കൊടുങ്ങല്ലൂരിലെ അധികാര കേന്ദ്രങ്ങളും കൈക്കൊണ്ടത്.

 വാക്ക് പാലിക്കാനായില്ല

വാക്ക് പാലിക്കാനായില്ല

ഫാസിസത്തോട് സന്ധിയില്ലാ സമരം നയിച്ച ജോയിക്ക് ഉചിതമായ അന്ത്യ വിശ്രമം ഒരുക്കുന്നതില്‍ കൊടുങ്ങല്ലൂര്‍ പരാജയപ്പെട്ടു. തന്റെ അഭിലാഷം പോലെ ജോയിയുടെ ശരീരം ചേരമന്‍ പള്ളിയില്‍ അടക്കണമെന്ന ആവശ്യത്തിന് ചെവിക്കൊടുക്കാന്‍ ജനപ്രതിനിധികളാരും തയാറായില്ല. സവര്‍ണതയുടെ ഭാഗമായ ഹിന്ദുത്വ ഫാഷിസത്തിനെതിരായാണ് താന്‍ ഇസ്ലാം മതാശ്ലേഷം നടത്തിയതെന്നായിരുന്നു പലപ്പോഴും ടി.എന്‍. ജോയ് പ്രതികരിച്ചിരുന്നത്. ഫാഷിസത്തിനെതിരേ അനുരഞ്ജനം ആത്മഹത്യാപരമാണെന്നാണ് അദ്ദേഹം വിശ്വസിച്ചത്. ഒടുവില്‍ സംസ്‌കാരം അതേ അനുരഞ്ജനത്തില്‍ കലാശിച്ചു.

 സംസ്കാരം സഹോദരന്റെ വസതിയില്‍

സംസ്കാരം സഹോദരന്റെ വസതിയില്‍


സാമൂഹിക പ്രവര്‍ത്തകനും സിനിമാ താരവുമായ ജോയ് മാത്യുവിന്റെ സാന്നിധ്യത്തില്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എ. വി.ആര്‍. സുനില്‍കുമാര്‍, കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍, സി.പി.എം. നേതാവ് അമ്പാടി വേണു, ടി.എന്‍. ജോയിയുടെ സുഹൃത്തുക്കള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് സഹോദരന്‍ ടി.എന്‍. മോഹനന്റെ വസതിയില്‍ ദഹിപ്പിക്കാന്‍ തീരുമാനിച്ചത്. അതിനിടെ ജോയിയുടെ താമസസ്ഥലത്ത്, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ മൃതദേഹം സംസ്‌കരിക്കാം എന്നും അഭിപ്രായവും ഉണ്ടായി.
ചര്‍ച്ച പലപ്പോഴും കലഹത്തിലുമെത്തിയിരുന്നു. പ്രതിഷേധക്കാരെ പോലീസ് പിടിച്ചു നീക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഇതിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ: ഹരി തൃശൂര്‍ കലക്ടര്‍ ടി.വി. അനുപമയ്ക്കു പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല. എതിര്‍പ്പുകളുണ്ടെങ്കില്‍ മൃതദേഹം 24 മണിക്കൂര്‍ സൂക്ഷിച്ച ശേഷം സമവായം കാണാന്‍ കലക്ടര്‍ കൊടുങ്ങല്ലൂര്‍ സി.ഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങി അദ്ദേഹം പ്രതിഷേധക്കാരെ അവഗണിച്ചു.

 പ്രതിഷേധം ഫലം കണ്ടില്ല

പ്രതിഷേധം ഫലം കണ്ടില്ല

പോലീസ് മൈതാനിയില്‍നിന്നു മൃതദേഹം വീട്ടിലേക്കെടുക്കാനുള്ള നീക്കത്തിനെതിരേയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ ആംബുലന്‍സിനു മുന്നില്‍ കയറിനിന്ന് പ്രതിഷേധിച്ച സമരക്കാരെ പോലീസ് പിടിച്ചു നീക്കി. വൈകിട്ട് അഞ്ചോടെ പോലീസ് മൈതാനിയില്‍ നിന്ന് മൃതദേഹം തറവാട്ടു വീട്ടില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയി. നിവേദനം കൊടുത്തവര്‍ മൃതദേഹം തടഞ്ഞെങ്കിലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ട് മൃതദേഹം തറവാടു വീട്ടുവളപ്പിലെത്തിച്ചു സംസ്‌കരിച്ചു.

നക്സല്‍ ബന്ധം!!

നക്സല്‍ ബന്ധം!!


കോളജ് വിദ്യാര്‍ഥിയായിരിക്കെ നക്‌സല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നജ്മല്‍ ബാബു, പൊതു പ്രവര്‍ത്തനത്തിനായി പോസ്റ്റ് ഓഫീസിലെ ജോലി ഉപേക്ഷിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കഴിയുകയും കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടിവരികയും ചെയ്ത ടി.എന്‍. ജോയ് അടിയന്തരാവസ്ഥ തടവുകാര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നാവശ്യവുമായി രംഗത്തിറങ്ങിയെങ്കിലും ഇടതുപക്ഷ സര്‍ക്കാരുകളോ, മുന്‍സര്‍ക്കാരുകളോ ഈ ആവശ്യം പരിഗണിച്ചില്ല. കന്യാസ്ത്രീകളുടെ സമരങ്ങള്‍ക്ക് പിന്തുണയുമായി സമരത്തില്‍ പങ്കെടുക്കുമ്പോഴും അദ്ദേഹം തന്റെ കരള്‍ സംബന്ധമായ അസുഖം ഗൗനിച്ചില്ല. കരള്‍രോഗം മൂര്‍ഛിച്ചായിരുന്നു മരണം. അവിവാഹിതനാണ്. സഹോദരന്മാര്‍: പരേതരായ ടി.എന്‍. കുമാരന്‍, ബാലകൃഷ്ണന്‍, ടി.എന്‍. പ്രേമചന്ദ്രന്‍, ടി.എന്‍. മോഹനന്‍, ടി.എന്‍. ഗീത, ടി.എന്‍. സുശീല, ദേവി, ടി.എന്‍. ഭാഗ്യലക്ഷ്മി, ടി.എന്‍. രാജീവ്.

പ്രതിഷേധം ഫലം കണ്ടില്ല

പ്രതിഷേധം ഫലം കണ്ടില്ല

പോലീസ് മൈതാനിയില്‍നിന്നു മൃതദേഹം വീട്ടിലേക്കെടുക്കാനുള്ള നീക്കത്തിനെതിരേയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ ആംബുലന്‍സിനു മുന്നില്‍ കയറിനിന്ന് പ്രതിഷേധിച്ച സമരക്കാരെ പോലീസ് പിടിച്ചു നീക്കി. വൈകിട്ട് അഞ്ചോടെ പോലീസ് മൈതാനിയില്‍ നിന്ന് മൃതദേഹം തറവാട്ടു വീട്ടില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയി. നിവേദനം കൊടുത്തവര്‍ മൃതദേഹം തടഞ്ഞെങ്കിലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ട് മൃതദേഹം തറവാടു വീട്ടുവളപ്പിലെത്തിച്ചു സംസ്‌കരിച്ചു.

Thrissur
English summary
thrissur-local-news about cremation of Najmal babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X