തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാഹനങ്ങളുടെ അമിത വേഗം പരിശോധിക്കാൻ സംവിധാനം; തൃശൂര്‍- കോഴിക്കോട് റൂട്ടില്‍ ഡിജിറ്റല്‍ നിരീക്ഷണം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനപാത തൃശൂര്‍ -കോഴിക്കോട്, ഗുരുവായൂര്‍-കോഴിക്കോട് റുട്ടിലോടുന്ന സ്വകാര്യ ദീര്‍ഘദൂര ലിമിറ്റഡ് ബസുകളുടെ അമിതവേഗത കണ്ടെത്തുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നു. നിരത്തുകളില്‍ ജീവനു ഭീഷണിയാക്കുന്നതും വാഹനങ്ങളിലെ തേയ്മാനം സംഭവിച്ച ടയറുകളും അമിത വേഗതയുമാണ് അപകടത്തിന് കാരണമാക്കുന്നത്.

റോഡരികില്‍ വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കി പകരം അപകടകരമായ ഡ്രൈവിങ് കണ്ടെത്തുവാനാണ് തീരുമാനം. സ്ഥിര അപകട മേഖലയായ തൃശൂര്‍ -കോഴിക്കോട് പാതയിലാണ് ആദ്യഘട്ട പരിശോധന ശക്തമാക്കുന്നത്. പോലീസും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും യാത്രക്കാരായി ബസില്‍ കയറി ഡ്രൈവര്‍ അറിയാതെതന്നെ വാഹനം ഓടിക്കുന്നത് വിഡിയോയില്‍ പകര്‍ത്തും.

Thrissur

ഉടനെതന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ അമിതവേഗത കണ്ടെത്തി ലൈസന്‍സ് അയോഗ്യതക്കുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും ഡ്രൈവറെ മാറ്റാന്‍ ബസ് ഉടമയോട് ആവശ്യപ്പെടുകയും ചെയ്യും. ആദ്യഘട്ട പരിശോധന കഴിഞ്ഞാല്‍ അടുത്തമാസം ആദ്യം മുതല്‍ മറ്റു പാതകളിലും ഇതേ രീതി തുടരാനാണ് മോട്ടോര്‍ വാഹന വകുപ്പ് തയാറെടുക്കുന്നത്.


Thrissur
English summary
Thrissur Local News about digitalisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X