തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹാഷിഷ് വേട്ടയ്ക്കു പിന്നാലെ വന്‍ ലഹരിമരുന്നു വേട്ട: കഞ്ചാവും പതിനാല് കിലോ നിരോധിത ഉല്‍പ്പന്നങ്ങളും!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ലഹരിമരുന്നും കഞ്ചാവും മയക്കുമരുന്നും വ്യാപകമാകുന്നു. റെയ്്ഡും അറസ്റ്റും ദിനംപ്രതി ഉണ്ടാകുന്നുണ്ടെങ്കിലും ഉപയോഗത്തിന് കുറവില്ല. തിങ്കളാഴ്ച നടന്ന റെയ്ഡില്‍ രണ്ടിടത്തു നിന്നായി രണ്ടു കിലോ കഞ്ചാവും പതിനാല് കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് രണ്ടുകിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ ഇടുക്കി പ്ലാവനം കുഴിയില്‍ ഷിജില്‍മോന്‍ (42) അറസ്റ്റിലായി. നാലുകോടിയുടെ ഹഷീഷാണ് കഴിഞ്ഞദിവസം മണ്ണുത്തിയില്‍ നിന്നു പിടിച്ചത്. ഈ സംഘവുമായി കഞ്ചാവുവില്‍പ്പനക്കാര്‍ക്കു ബന്ധമുണ്ടെന്നാണ് സൂചന.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വിതരണം നടത്തുന്ന ഇയാളെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇടനിലക്കാരനെ ഏര്‍പ്പാടാക്കുകയായിരുന്നു. തുടര്‍ന്ന് ഷിജിലിനെ വിളിച്ചുവരുത്തി ഇടപാടുകാര്‍ എന്ന പേരില്‍ സംസാരിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍നിന്നു കഞ്ചാവ് ട്രെയിന്‍ മാര്‍ഗം തൃശൂരില്‍ എത്തിച്ചപ്പോഴാണ് അറസ്റ്റ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും കഞ്ചാവുമായി ഇവിടെയെത്താറുണ്ടെന്നു ചോദ്യംചെയ്യലിനിടെ സമ്മതിച്ചു. കഞ്ചാവു വിതരണം ചെയ്യുന്ന ശൃംഖലയിലുള്ളവര്‍ കാമ്പസുകളെയാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. അതിനാല്‍ വരുംദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു.

sijilkumarganjacase

എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങിന്റെ സ്‌ക്വാഡും എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും കൂടി കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും പരിശോധന നടത്തിയിരുന്നു. തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ നാരായണന്‍ കുട്ടിയുടെ നിര്‍ദേശ പ്രകാരം അസി. എക്‌സൈസ് കമ്മിഷണര്‍ ഗോപകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയ്കുമാര്‍, കമ്മീഷണര്‍ സ്‌ക്വാഡ് അംഗം സിവില്‍ എക്‌സൈസ് ഓഫീസര്‍ കൃഷ്ണപ്രസാദ്, ഷാഡോ എക്‌സൈസ് ടീം അംഗങ്ങള്‍ ആയ ബാഷ്പജന്‍, സന്തോഷ്ബാബു, സുധീര്‍കുമാര്‍, തൃശൂര്‍ റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ദക്ഷിണാമൂര്‍ത്തി, വിപിന്‍, സി.ഇ.ഒമാരായ രാജു, ലത്തീഫ്, സുധീര്‍ എന്നുവരാണ് പ്രതിയെ പിടികൂടിയത്.

hans-1537

പതിനാല് കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. നസിമുദ്ദീന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം ചേറ്റുവയില്‍നിന്ന് പിടികൂടി. കച്ചവടം നടത്തിയിരുന്ന യു.പി. സ്വദേശി രാജു (28) വിനെ അറസ്റ്റ് ചെയ്തു. ചേറ്റുവ പാലത്തിനടുത്ത് വഴിയോര കച്ചവട സ്ഥാപനത്തില്‍ പാന്‍മസാലകള്‍ അടക്കമുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചയ്ക്ക് കടയില്‍ എത്തി പരിശോധന നടത്തുകയായിരുന്നു. വില്‍പ്പനയ്ക്കായി ഒളിച്ച് സൂക്ഷിച്ചുവച്ചിരുന്ന പൊതികളാണ് പിടിച്ചെടുത്തത്. പുതുക്കാട് നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയ രണ്ടു പേര്‍ പിടിയില്‍. വട്ടണാത്ര ചിറങ്ങര വറീത് (55), പച്ചളിപ്പുറം മാപ്രാണന്‍ സത്യന്‍ (48) എന്നിവരെയാണ് പുതുക്കാട് പോലീസ് പിടികൂടിയത്.

കല്ലൂര്‍, ആലേങ്ങാട്, വരന്തരപിള്ളി എന്നിവടങ്ങളിലെ വില്പനക്കാര്‍ക്ക് ഹാന്‍സ് സ്‌കൂട്ടറില്‍ എത്തിച്ചു കൊടുക്കുന്നതിനിടെയാണ് വറീതിനെ പിടികൂടിയത്. പച്ചക്കറികള്‍ കടകളിലെത്തിക്കുന്നതിന്റെ മറവിലായിരുന്നു ഹാന്‍സ് വില്പന. ഇയാളില്‍ നിന്ന് 90 പായ്ക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു.കല്ലൂര്‍ പച്ചളിപ്പുറത്ത് ബജി കടയില്‍ ഹാന്‍സ് വില്‍പ്പന നടത്തുന്നതിനിടെയാണ് സത്യനെ അറസ്റ്റു ചെയ്തത്. മുന്‍പ് നാലു തവണ ഹാന്‍സ് വില്പന നടത്തിയതിന് ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. പുതുക്കാട് എസ്.ഐ. കെ.എന്‍. സുരേഷ്, സി.പി.ഒ. മാരായ സാജു, രതിഷ്, രാജേഷ്, ബിജു എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.

Thrissur
English summary
thrissur local news about drug hunting and tobacco products.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X