തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ ആരംഭിച്ചു

  • By Lekhaka
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാതല കേന്ദ്രമായാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ എവിടെനിന്നും ചിക്കുന്‍ഗുനിയ അടക്കമുള്ള രോഗങ്ങള്‍ കണ്ടെത്തിയാല്‍ അവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈന്‍ വഴി സെല്ലില്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ വേണ്ട നടപടികള്‍ സെല്‍ വഴി ജില്ലാ തലത്തില്‍ നടത്തും.

doctors

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോ ബയോളജി , ശിശുരോഗ വിഭാഗം എന്നിവയുടെ നേതൃത്വത്തിലാണ് സെല്‍ പ്രവര്‍ത്തിക്കുക. കമ്മ്യൂണിറ്റി മെഡിസിനിലെ ഡോ. ബീനുവിനാണ് സെല്ലിന്റെ ചുമതല.

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയ ശിങ്കാരിമേള സംഘത്തിന്റെ വാഹനം മറി‌ഞ്ഞു, 12 പേർക്ക് പരിക്ക്കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയ ശിങ്കാരിമേള സംഘത്തിന്റെ വാഹനം മറി‌ഞ്ഞു, 12 പേർക്ക് പരിക്ക്

ജില്ലയിലെ ദുരിതാശ്വാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്.സികള്‍, അവയുടെ സബ് സെന്ററുകളും അപ്പപ്പോള്‍ സെല്ലിനെ വിവരങ്ങള്‍ കൈമാറും. മുമ്പ് പകര്‍ച്ചവ്യാധികള്‍ തടയാന്‍വേണ്ടി ഇത്തരം സെല്ലുകള്‍ ഉണ്ടായിരുന്നുവെങ്കിലും വര്‍ഷങ്ങളായി ഇവയുടെ പ്രവര്‍ത്തനം നടക്കാറില്ല. ജില്ലയിലെ പ്രളയക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളാണ് അടിയന്തരമായി പകര്‍ച്ചവ്യാധി തടയാന്‍ സെല്‍ തുടങ്ങാന്‍ കാരണം.

Thrissur
English summary
Thrissur Local News:about epidemics resisted cell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X