ഗുരുപൂജാ വിവാദം: ന്യൂനപക്ഷാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു, സംഭവം സിഎന്‍എന്‍ സ്കൂളില്‍!
തൃശൂര്‍: സ്കൂളില്‍ മതാചാരപ്രകാരമുള്ള ചടങ്ങിന്റെ ഭാഗമായി കുട്ടികളെകൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. ചേര്‍പ്പ് സി.എന്‍.എന്‍. ഗേള്‍സ് സ്കൂളിലാണ് ഗുരുപൂര്‍ണിമ നാളില്‍ മതാചാരപ്രകാരം സംഘടിപ്പിക്കുന്ന പാദപൂജ നടന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. സഞ്ജീവനി ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സി.എന്‍.എന്‍. സ്കൂള്‍.
സ്കൂളിലെ രണ്ട് അധ്യാപകരുടെ പാദങ്ങളില്‍ പെണ്‍കുട്ടികള്‍ പൂക്കളിട്ട് പൂജിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പാദപൂജയെ എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നും വലിയ വിമര്‍ശനങ്ങളാണ് സംഭവത്തില്‍ ഉയര്‍ന്നത്. സ്കൂളുകളില്‍ മതാചാരപ്രകാരമുള്ള ഒരുവിധ ചടങ്ങുകളും സംഘടിപ്പിക്കാന്‍ പാടില്ലെന്ന നിബന്ധന നിലനില്‍ക്കെയാണ് സ്കൂള്‍ അധികൃതര്‍ പാതപൂജ സംഘടിപ്പിച്ചതെന്നതാണ് എതിര്‍പ്പിന് പ്രധാന കാരണം.

ഇതിനിടെ വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സുര്ബീന റഷീദ് സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനില്‍ പരാതി നല്കി. മതപരമായ ചടങ്ങുകള്‍ നിയമവിരുദ്ധമായി സംഘടിപ്പിച്ചത് വിദ്യാര്‍ഥികളില്‍ വിഭാഗീയ വികാരം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും നിയമലംഘനത്തിന് സ്കൂള്‍ മാനേജ്മെന്റിനും ബന്ധപ്പെട്ട മറ്റുള്ളവരുടെ പേരിലും കേസെടുക്കണമെന്നും അഡ്വ. സുര്ബീന പരാതിയില്‍ ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിലും ദിനപത്രങ്ങളിലും വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, തൃശൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവരോട് സംഭവത്തിലെ വിശദവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന് ചെയര്മാന് പി.കെ. ഹനീഫ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ സ്കൂളില്‍ പാദപൂജ സംഘടിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. കെ.എസ്.യു., എ.ഐ.എസ്.എഫ്. എന്നിവയാണ് മാര്‍ച്ച് നടത്തിയത്. ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications