തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുപൂജാ വിവാദം: ന്യൂനപക്ഷാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു, സംഭവം സിഎന്‍എന്‍ സ്‌കൂളില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സ്‌കൂളില്‍ മതാചാരപ്രകാരമുള്ള ചടങ്ങിന്റെ ഭാഗമായി കുട്ടികളെകൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ചേര്‍പ്പ് സി.എന്‍.എന്‍. ഗേള്‍സ് സ്‌കൂളിലാണ് ഗുരുപൂര്‍ണിമ നാളില്‍ മതാചാരപ്രകാരം സംഘടിപ്പിക്കുന്ന പാദപൂജ നടന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. സഞ്ജീവനി ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സി.എന്‍.എന്‍. സ്‌കൂള്‍.

സ്‌കൂളിലെ രണ്ട് അധ്യാപകരുടെ പാദങ്ങളില്‍ പെണ്‍കുട്ടികള്‍ പൂക്കളിട്ട് പൂജിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പാദപൂജയെ എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നും വലിയ വിമര്‍ശനങ്ങളാണ് സംഭവത്തില്‍ ഉയര്‍ന്നത്. സ്‌കൂളുകളില്‍ മതാചാരപ്രകാരമുള്ള ഒരുവിധ ചടങ്ങുകളും സംഘടിപ്പിക്കാന്‍ പാടില്ലെന്ന നിബന്ധന നിലനില്‍ക്കെയാണ് സ്‌കൂള്‍ അധികൃതര്‍ പാതപൂജ സംഘടിപ്പിച്ചതെന്നതാണ് എതിര്‍പ്പിന് പ്രധാന കാരണം.

thrissur-map

ഇതിനിടെ വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സുര്‍ബീന റഷീദ് സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനില്‍ പരാതി നല്‍കി. മതപരമായ ചടങ്ങുകള്‍ നിയമവിരുദ്ധമായി സംഘടിപ്പിച്ചത് വിദ്യാര്‍ഥികളില്‍ വിഭാഗീയ വികാരം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും നിയമലംഘനത്തിന് സ്‌കൂള്‍ മാനേജ്‌മെന്റിനും ബന്ധപ്പെട്ട മറ്റുള്ളവരുടെ പേരിലും കേസെടുക്കണമെന്നും അഡ്വ. സുര്‍ബീന പരാതിയില്‍ ആവശ്യപ്പെട്ടു.

സാമൂഹിക മാധ്യമങ്ങളിലും ദിനപത്രങ്ങളിലും വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, തൃശൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവരോട് സംഭവത്തിലെ വിശദവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ സ്‌കൂളില്‍ പാദപൂജ സംഘടിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. കെ.എസ്.യു., എ.ഐ.എസ്.എഫ്. എന്നിവയാണ് മാര്‍ച്ച് നടത്തിയത്. ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

Thrissur
English summary
Thrissur Local News about guru pooja controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X