തൃശൂരില്‍ യത്തീംഖാനയിലെ കുട്ടികള്‍ക്ക് മര്‍ദനം: രണ്ടുപേര്‍ അറസ്റ്റില്‍, പിടിയിലായത് നടത്തിപ്പുകാരന്‍
തൃശൂര്‍: തിരുവില്വാമല മലേശമംഗലത്തെ ഖദീജത്തുല്‍ ഖുബ്‌റ ഇസ്ലാമിക് സെന്റര്‍ യത്തീംഖാനയിലെ അന്തേവാസികളായ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ പഴയന്നൂര്‍ എസ്.ഐ. എം. മഹേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരനും സഹായിയുമാണ് പിടിയിലായത്. പുലാമന്തോള്‍ ചെമ്മലശ്ശേരി പുതുവാച്ചോല ഉമ്മര്‍മുസലിയാര്‍ (53), സഹായി പട്ടാമ്പി പള്ളിപ്പുറം പരുതൂര്‍ പല്ലൂര്‍വളപ്പില്‍ അബു സ്വാലിഹ് (22) എന്നിവരാണ് പിടിയിലായത്.

പ്രവര്‍ത്തിക്കാനാവശ്യമായ ലൈസന്‍സ് ഇല്ലെന്നാണ് സംശയിക്കുന്നത്. യത്തീംഖാനയിലുണ്ടായ മൂന്നു കുട്ടികളെ ഉമ്മര്‍ മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചുവെന്നും കുട്ടികള്‍ പറയുന്നു. കഴിഞ്ഞ മൂന്നുമാസത്തോളമായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇവിടെ നടന്നുവരുന്നത്. ജെ.ജെ. ആക്ട് പ്രകാരവും ഐ.പി.സി. ആക്ട് പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications