തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെളി വാരിയെറിയലിന്റെ 'കൂത്തരങ്ങായി' കേരള കലാമണ്ഡലം: വന്‍ ക്രമക്കേടെന്ന് പുറത്താക്കിയ സത്യഭാമ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കേരളകലാമണ്ഡലത്തിലെ അനഭിലഷണീയ പ്രവണതകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഭരണസമിതിയില്‍നിന്നും പുറത്താക്കപ്പെട്ട കലാമണ്ഡലം സത്യഭാമ. കലാമണ്ഡലത്തിലെ എന്‍.ആര്‍. ഗ്രാമപ്രകാശ് അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ക്കെതിരേ തൃശൂര്‍ പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. തെറ്റായ പ്രവണതകള്‍ ചോദ്യം ചെയ്തതാണ് തന്നെ ഭരണസമിതിയില്‍ നിന്നും പുറത്താക്കാന്‍ കാരണം. ഭരണസമിതിയില്‍ അംഗമായിരുന്ന തന്റെ വാക്കുകള്‍ ഒരിക്കലും മുഖവിലയ്‌ക്കെടുക്കാന്‍ തയാറായിരുന്നില്ല.

പലവട്ടം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് പരാതി നല്‍കിയെങ്കിലും അദ്ദേഹം നടപടിയെടുക്കാന്‍ തയാറായില്ലെന്നും സത്യഭാമ പറഞ്ഞു. മോഹിനിയാട്ടം എന്തെന്നറിയാത്ത ഗ്രാമപ്രകാശാണ് മോഹിനിയാട്ടം അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നത്. മാത്രമല്ല മോഹിനിയാട്ടവുമായി ബന്ധപ്പെട്ട് കലാമണ്ഡലം നടത്തിയ 'ശതമോഹനം' ശില്പശാലയില്‍ ക്ലാസെടുക്കാന്‍ പോയെന്നും സത്യഭാമ വെളിപ്പെടുത്തി. താത്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നടത്താനുള്ള പാനലില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഇന്റര്‍വ്യൂ ദിവസം പങ്കെടുക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ടു.

sathyabhama

കലാമണ്ഡലത്തില്‍ രാഷ്ട്രീയമാണ് നിറഞ്ഞാടുന്നതെന്നും ഗ്രാമപ്രകാശ് പണം ധൂര്‍ത്തടിക്കുകയാണെന്നും സത്യഭാമ ആരോപിച്ചൂ. ഇയാളുടെ ഭീഷണി ഭയന്നാണ് മോഹിനിയാട്ടം നര്‍ത്തകിമാര്‍ ഒന്നിച്ച് ട്രെയിന്‍യാത്ര ചെയ്യുന്നത്. കലാമണ്ഡലത്തിലേക്കുള്ള കുട്ടികളുടെ അഭിമുഖം പ്രഹസനമാണെന്നും ഡാന്‍സ് കളരികളില്‍ പെണ്‍കുട്ടികള്‍ക്ക് അതിക്രൂരമായ ശിക്ഷകളാണ് നേരിടേണ്ടി വരുന്നതെന്നും സത്യഭാമ പറഞ്ഞു. അധ്യാപികമാരുടെ വസ്ത്രധാരണത്തെ വര്‍ണിക്കുകയും വൃത്തികെട്ട മെസേജുകള്‍ അയക്കുകയും ചെയ്യുന്നതിന് തെളിവുണ്ട്. പ്രതികരിച്ചാല്‍ അടുത്തവര്‍ഷം വീട്ടിലിരിക്കേണ്ടി വരുന്ന സാഹചര്യമാണ്. ഇതെല്ലാം കണക്കിലെടുത്ത് ഗ്രാമപ്രകാശിനെ പുറത്താക്കണമെന്നും സത്യഭാമ ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

സെപ്റ്റംബര്‍ എട്ടിനാണ് തന്നെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് നല്‍കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ഓഗസ്റ്റ് 22ന് തന്നെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. ഇതറിയാമായിരുന്നിട്ടും ഓഗസ്റ്റ് മൂന്നിന് നടന്ന കമ്മിറ്റിയിലേക്ക് തന്നെ വിളിക്കുകയും ചെയ്തു. ഇതിന്റെ സിറ്റിങ് ഫീയും യാത്രാബത്തയും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും തയാറായില്ലെന്ന് അവര്‍ ആരോപിച്ചു. സി.പി.എം. അംഗമായതിനാലാണ് സഹപ്രവര്‍ത്തകര്‍ക്കെതിരേ പരാതി എഴുതി നല്‍കാന്‍ താന്‍ ഇതുവരെ തയാറാവാതിരുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരോടും തനിക്ക് കലാമണ്ഡലത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് അറിയിച്ചെങ്കിലും ഫലപ്രദമായ ഇടപെടല്‍ നടന്നില്ല. ഗ്രാമപ്രകാശിനും ഭരണസമിതിയംഗത്തിന്റെ വൃത്തികേടുകള്‍ക്കു കൂട്ടുനില്‍ക്കുന്ന വി.സിക്കും എതിരെ നടപടി വേണമെന്നും കലാമണ്ഡലം സത്യഭാമ ആവശ്യപ്പെട്ടു.

കലാമണ്ഡലം ഭരണസമിതിക്കെതിരേ പുറത്താക്കപ്പെട്ട കലാമണ്ഡലം സത്യഭാമ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് കലാമണ്ഡലം വൈസ് ചാര്‍സലര്‍ ഡോ. ടി.കെ. നാരായണന്‍. മാധ്യമങ്ങളിലയൂടെയാണ് താന്‍ സത്യഭാമയുടെ ആരോപണങ്ങള്‍ അറിയുന്നത്. തനിക്ക് പലതവണ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. തന്നോട് അവര്‍ വാക്കാലോ, രേഖാമൂലമോ ഇതുവരെ അങ്ങനെ ഒരു പരാതിയും തന്നിട്ടില്ല. ഭരണസമിതിയിലെ എല്ലാ അംഗങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അന്നൊന്നും അത്തരമൊരു പരാതിയും ഉന്നയിക്കാത്ത സത്യഭാമ പുറത്താക്കപ്പെട്ടശേഷം പറയുന്നത് ന്യായമല്ല. താത്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നടത്താനുള്ള പാനലില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇന്റര്‍വ്യൂ ദിവസം പങ്കെടുക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ടു എന്ന ആരോപണം തനിക്കറിയില്ലെന്ന് നാരായണന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ അഭിമുഖത്തില്‍ നിന്നും താന്‍ തന്നെയാണ് അവരോട് മാറിനില്ക്കാന്‍ പറഞ്ഞത്. അത് അവര്‍ക്കെതിരേ ആരോപണമുയര്‍ന്നതുകൊണ്ട് മാത്രമാണ്. ഭരണസമിതിയംഗം ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശിനെതിരേയുള്ള ആരോപണങ്ങള്‍ അദ്ഭുതപ്പെടുത്തി. കാരണം ആരോപണമുന്നയിച്ച സത്യഭാമ അദ്ദേഹവുമായി നല്ല ബന്ധം പുലര്‍ത്തിയുന്നതായി തനിക്കറിയാമെന്നും ടി.കെ. നാരായണന്‍ പറഞ്ഞു. അവരെ പുറത്താക്കാവനുള്ള തീരുമാനം സര്‍ക്കാരില്‍ നിന്നും, കിട്ടിയ ഉടന്‍ അവരോട് മാറി നില്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Thrissur
English summary
thrissur local news about kerala kalamandalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X