തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫേസ്ബുക്ക് സൗഹൃദത്തിലൂടെ സ്വര്‍ണം തട്ടി: യുവാവും സഹായിയായ യുവതിയും അറസ്റ്റില്‍, സംഭവം തൃശൂരില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഫേസ്ബുക്ക് സൗഹൃദത്തിലൂടെ വീട്ടമ്മയും ഗള്‍ഫുകാരന്റെ ഭാര്യയുമായ യുവതിയുടെ 70 പവന്‍ ആഭരണങ്ങള്‍ തട്ടിയെടുത്ത യുവാവും സഹായിയായ പെണ്‍സുഹൃത്തും അറസ്റ്റില്‍. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ പൊന്നാനി ഇഴവതുരുത്തി തെയ്യനാട് വള്ളിക്കാട്ടില്‍ സെബിന്‍ (30), സഹായിയും പെണ്‍സുഹൃത്തുമായ പൊന്നാനി നായരങ്ങാടി ഹയറുന്നിസ (നിഷ - 38) എന്നിവരെയാണ് സി.ഐ. കെ.ജി. സുരേഷ്, അഡീഷണല്‍ എസ്.ഐ. സന്തോഷ്, എ.എസ്.ഐ. ഗോപി, സിവില്‍ പോലീസ് ഓഫീസര്‍മാരായ താജി, ജാന്‍സി, ബാബുരാജ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.

പൊന്നാനി എരമംഗലത്തുനിന്ന് കുന്നംകുളം പാറമ്പാടം കമ്പിപ്പാലത്തേക്ക് വിവാഹം ചെയ്തുകൊണ്ടുവന്ന ഗള്‍ഫുകാരന്റെ ഭാര്യയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുടെ 70 പവന്‍ ആഭരണങ്ങളാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. യുവതിയും രണ്ടു വയസുള്ള മകനും കമ്പിപ്പാലത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. യുവതി വീട്ടില്‍ അണിഞ്ഞിരുന്ന ആഭരണങ്ങളില്‍ ഭര്‍ത്തൃസഹോദരി സംശയം പ്രകടിപ്പിച്ചിരുന്നു. യുവതി അണിഞ്ഞിരുന്നത് മുക്കുപണ്ടങ്ങളായിരുന്നു. ഭര്‍തൃ സഹോദരിയുടെ ചോദ്യം ചെയ്യലില്‍ ആഭരണങ്ങളെല്ലാം രണ്ടുപേര്‍ക്ക് വായ്പ നല്‍കിയതായി യുവതി വെളിപ്പെടുത്തി.

facebookfraud

യുവതിക്ക് വിവാഹസമയത്ത് പിതാവ് 60 പവന്‍ ആഭരണങ്ങള്‍ നല്‍കിയിരുന്നു. 10 പവന്‍ മകന്റെ ആഭരണങ്ങളാണ്. അറസ്റ്റിലായ സെബിന്‍ ഒരു വര്‍ഷമായി യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദത്തിലായിരുന്നു. നിരന്തരമായ മൊബൈല്‍ ചാറ്റിങ്ങിലൂടെ ഇരുവരും അടുത്തു. യുവാവിന്റെ സഹായിയും പെണ്‍സുഹൃത്തുമായ ഹയറുന്നിസയും യുവാവ് വഴി യുവതിയുമായി അടുപ്പത്തിലായി. ഹയറുന്നിസയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. സെബിയും ഹയറുന്നിസയും ചേര്‍ന്നാണ് യുവതിയുമായി അടുപ്പത്തിലായത്. മൂന്നുപേരും പലപ്പോഴും ബന്ധുക്കളുടെ വീടുകളിലേക്കെന്ന് പറഞ്ഞ് പുറത്ത് യാത്ര ചെയ്യാറുണ്ട്.

കഴിഞ്ഞ മൂന്നു മാസത്തിനിടെയാണ് വിവിധ കാരണങ്ങള്‍ പറഞ്ഞ് സെബിന്‍ 30 പവനും ഹയറുന്നിസ 40 പവനും തട്ടിയെടുത്തത്. സെബിന്‍ കാര്‍ വാങ്ങാനെന്ന വ്യാജേനയാണ് അവസാനമായി ആഭരണങ്ങള്‍ തട്ടിയെടുത്തത്. ഭര്‍ത്തൃസഹോദരി സംഭവം ഗള്‍ഫിലുള്ള പിതാവിനോടും സഹോദരനായ യുവതിയുടെ ഭര്‍ത്താവിനോടും സൂചിപ്പിച്ചു. തുടര്‍ന്നാണ് ഇവര്‍ നാട്ടിലെത്തിയശേഷം യുവതിയെകൊണ്ട് പോലീസില്‍ പരാതി നല്‍കിയത്.

facebookfraudarrest1-

തട്ടിയെടുത്ത ആഭരണങ്ങള്‍ രണ്ടു സ്വകാര്യ ബാങ്കിങ് പണമിടപാട് സ്ഥാപനങ്ങളില്‍ പണയംവച്ച് പണം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സേവാഭാരതി സംഘടനയുടെ പ്രവര്‍ത്തകനായ സെബിന്‍ സോഷ്യല്‍ മീഡിയായില്‍ ബി.ജെ.പി യുടെ സൈബര്‍ വക്താവുകൂടിയാണ്. പല തട്ടിപ്പു കേസുകളിലും ഇരുവരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Thrissur
English summary
thrissur local news about man and woman arrested for facebook friendship and fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X